Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ലിവിങ്​ ടുഗെതറി'ന്​...

'ലിവിങ്​ ടുഗെതറി'ന്​ കുടുംബകോടതിയിൽ ദാമ്പത്യ വ്യവഹാരങ്ങളുന്നയിക്കാനാവില്ലെന്ന് മദ്രാസ്​ ഹൈകോടതി

text_fields
bookmark_border
ലിവിങ്​ ടുഗെതറിന്​ കുടുംബകോടതിയിൽ ദാമ്പത്യ വ്യവഹാരങ്ങളുന്നയിക്കാനാവില്ലെന്ന് മദ്രാസ്​ ഹൈകോടതി
cancel

ചെന്നൈ: വളരെക്കാലം 'ലിവിങ്​ ടുഗെതർ' ആയി ജീവിച്ചതി​െൻറ പേരിൽ കുടുംബ കോടതിയിൽ വിവാഹ തർക്കം ഉന്നയിക്കുന്നതിനുള്ള നിയമപരമായ അവകാശം നൽകാനാവി​​ല്ലെന്ന് മദ്രാസ് ഹൈകോടതി. നിയമാനുസൃതം വിവാഹം ചെയ്​താൽ മാത്രമേ കുടുംബകോടതിയിൽ ദാമ്പത്യ വ്യവഹാരങ്ങളുന്നയിക്കാൻ കഴിയൂവെന്ന്​ കോടതി വ്യക്തമാക്കി.

വിവാഹമോചന നിയമത്തിലെ വകുപ്പ്​ 32 പ്രകാരം ദാമ്പത്യാവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോയമ്പത്തൂർ സ്വദേശിനിയായ കലൈശെൽവി കുടുംബ കോടതിയെ സമീപിച്ചിരുന്നു. 2019 ഫെബ്രുവരി 14ന് കോടതി ഈ ഹരജി നിരാകരിച്ചു. ഇതിനെതിരെ കലൈ​ശെൽവി സമർപ്പിച്ച അപ്പീൽ തള്ളിയാണ്​ ജസ്​റ്റിസുമാരായ എസ്​.​ൈവദ്യനാഥൻ, ആർ. വിജയകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചി​െൻറ വിധി. കുടുംബ കോടതിയുടെ ഉത്തരവ്​ ഹൈകോടതി ശരിവെച്ചു.

നിയമപ്രകാരം വിവാഹിതരാവാതെ 2013 മുതൽ ജോസഫ്​ ബേബി എന്നയാളോടൊപ്പം ഒന്നിച്ചു ജീവി​ച്ചുവെങ്കിലും പിന്നീട്​ ഉപേക്ഷിക്കപ്പെടുകയായിരുന്നു​െവന്നും ത​െൻറ സമ്പാദ്യത്തി​െൻറ നല്ല പങ്ക്​ കൈപ്പറ്റിയശേഷമാണ്​ ഇയാൾ പോയതെന്നും കലൈശെൽവി ഹരജിയിൽ ആരോപിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Madras High CourtLiving Together
News Summary - Living Together Won't Confer Any Matrimonial Right says Madras High Court
Next Story