ചാനൽ ചർച്ചക്കിടെ കോൺഗ്രസ് നേതാവ് ബി.ജെ.പി നേതാവിനെ ഗ്ലാസെടുത്ത് എറിഞ്ഞു
text_fieldsന്യൂഡൽഹി: ചാനൽ ചർച്ചകളിൽ ചൂടേറിയ വാഗ്വാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും ഉണ്ടാവാറുണ്ട്. ഇത്തരത്തിൽ ഹിന്ദി വാർത്താ ചാനലായ ന്യൂസ് 24ൽ തൽസമയം നടന്ന ചൂടേറിയ സംവാദം എത്തിയത് കൈയ്യാങ്കളിയിൽ. ആരോപണ പ്രത്യാരോപണങ്ങൾക്കൊ ടുവിൽ നിയന്ത്രണം വിട്ട കോൺഗ്രസ് പ്രതിനിധി അലോക് ശർമ വെള്ളം നിറച്ച ഗ്ലാസ് ബി.ജെ.പി നേതാവിനു നേരെ വലിച്ചെറിഞ്ഞു.
ബി.ജെ.പി പ്രതിനിധി കെ.കെ. ശർമ ‘രാജ്യദ്രോഹി’ എന്ന് ആവർത്തിച്ച് വിളിച്ചതാണ് കോൺഗ്രസ് നേതാവിനെ ചൊടിപ്പിച്ചത്. അവതാരകൻ പല തവണ ഇടെപട്ടെങ്കിലും ഇരുവരും ശാന്തരാവാതെ ബഹളം തുടർന്നുകൊണ്ടിരുന്നു. ഇതിനൊടുവിലാണ് അലോക് ശർമ താൻ ഇരിക്കുന്ന കസേരയിൽ നിന്ന്എഴുന്നേറ്റ് കുടിക്കാൻ വെച്ച വെള്ളം നിറച്ച ഗ്ലാസ് വലിച്ചെറിഞ്ഞത്. ഗ്ലാസ് തറയിൽ ചെന്നു പതിച്ചതുകൊണ്ട് ആർക്കും പരിക്ക് പറ്റിയില്ല.
എന്നാൽ ഗ്ലാസിലെ ഭൂരിഭാഗം വെള്ളവും ചെന്നു പതിച്ചത് അവതാരകൻെറ ദേഹത്തായിരുന്നു. പിന്നീട് വസ്ത്രം മാറി വന്നാണ് അദ്ദേഹം ചർച്ച തുടർന്നത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സൈന്യത്തെ മോദിയുടെ സേന എന്ന് വിളിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ചർച്ച. കോൺഗ്രസ്, ബി.ജെ.പി പ്രതിനിധികൾക്ക് പുറമെ രണ്ട് വിരമിച്ച സൈനിക ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
