മരിച്ചവരുടെ പട്ടിക ഉടനെന്ന് കുംഭമേള ഡി.ഐ.ജി; രണ്ടാമത്തെ അപകടവും പരിശോധിക്കുമെന്ന്
text_fieldsന്യൂഡൽഹി: കുംഭമേളയിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ഉടൻ പുറത്തുവിടുമെന്ന് ഡി.ഐ.ജി വൈഭവ് കൃഷ്ണ. സംഭവസ്ഥലത്ത് സ്ഥാപിച്ചിട്ടുള്ള കാമറകളിലെ ഉൾപ്പെടെയുള്ള ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ കണക്കു ചോദിച്ചപ്പോൾ 30 പേർ മരിച്ചെന്നും ഇവരുടെ വിവരങ്ങൾ അടങ്ങിയ പട്ടിക ശനിയാഴ്ച പുറത്തുവിടാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗംഗ, യമുന, സരസ്വതി എന്നിവയുടെ സംഗമ സ്ഥാനത്തും അനുബന്ധ മേഖലയിലും തിക്കിലും തിരക്കിലും പെട്ട് ഝുസി മേഖലയിൽ പരിഭ്രാന്തി പടർന്നുവെന്ന പുതിയ റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് പൊലീസ് തീരുമാനം. ഝുസിയിൽ തിക്കിലും തിരക്കിലും പെട്ട് ആളപായമുണ്ടായെന്ന ചില കടയുടമകളുടെ അവകാശവാദം പൊലീസ് നേരത്തെ നിഷേധിച്ചിരുന്നു.
സംഗമം മുനമ്പിലെ തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടായെന്ന വാർത്ത പ്രചരിച്ചതിനെ തുടർന്ന് സെക്ടർ 21 ക്രോസ് ബുധനാഴ്ച പ്രശ്നഭരിതമായെന്ന് ഝുസി പ്രദേശത്തെ താമസക്കാരും കടയുടമകളും പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. കുംഭത്തിന് വരുന്ന ഭക്തർക്ക് വേദി വിടാൻ ഒരു വഴി മാത്രമേയുള്ളൂവെന്നും ഇത് തിരക്കിലേക്ക് നയിച്ചുവെന്നും ലഘുഭക്ഷണ വിൽപനക്കാരനായ രാജു നിഷാദ് പറഞ്ഞു.
പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ടെങ്കിലും ജനക്കൂട്ടം വളരെ കൂടുതലായതിനാൽ അവർക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ലെന്നും ചായക്കട ഉടമയായ ശിവ് ചരൺ ഭാരതിയും പറഞ്ഞു.
അതിനിടെ, പ്രയാഗ്രാജിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച ഓരോ വ്യക്തിയുടെയും ബന്ധുക്കൾക്ക് യു.പി സർക്കാർ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ ബന്ധുക്കൾ പ്രയാഗ്‌രാജിലെ എസ്.ആർ.എം മെഡിക്കൽ കോളജിലെ പോസ്റ്റ്‌മോർട്ടത്തിന് പുറത്ത് മൃതദേഹങ്ങൾക്കായി കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

