Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'പുഷ്പ'യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മദ്യക്കടത്ത്; സംഘം പിടിയിൽ

text_fields
bookmark_border
Liquor smuggling inspired by Pushpa; The gang is under arrest
cancel

ന്യൂഡൽഹി: അല്ലു അർജുൻ നായകനായ സൂപ്പർ ഹിറ്റ് തെലുങ്ക് സിനിമ 'പുഷ്പ'യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മദ്യം കടത്തിയ സംഘത്തെ ഡൽഹി പൊലീസ് പിടികൂടി. സഞ്ജയ് ഗാന്ധി ട്രാൻസ്പോർട്ട് നഗറിൽ നിന്ന് 626 കുപ്പി അനധികൃത മദ്യമാണ് കണ്ടെടുത്തത്.

ഹരിയാനയിൽ നിർമിച്ച അനധികൃത മദ്യം മരപ്പൊടി കൊണ്ട് പൊതിഞ്ഞ് 25 പ്ലാസ്റ്റിക് ഡ്രമ്മുകളിലാക്കി മദ്യനിരോധനമുള്ള ബിഹാറിലെ മുസഫർപൂരിലേക്ക് കൊണ്ടുപോകാനായിരുന്നു സംഘം ശ്രമിച്ചത്.

രണ്ട് റിക്ഷാ തൊഴിലാളികൾ സഞ്ജയ് ഗാന്ധി ട്രാൻസ്പോർട്ട് നഗറിലെ ഒരു എന്റർപ്രൈസ് കമ്പനിയിലേക്ക് ഡ്രമ്മുകൾ കൊണ്ടുപോകുകയും ട്രേഡിങ് കമ്പനിയുടെ പേരിൽ രണ്ട് വ്യാജ ബില്ലുകൾ ഹാജരാക്കിയതായും പൊലീസ് പറഞ്ഞു. സംശയം തോന്നിയ മാനേജർ വിവരങ്ങൾ ചോദിച്ചറിഞ്ഞപ്പോൾ ഇവർ വിവരം വെളിപ്പെടുത്താൻ വിസമ്മതിക്കുകയും റിക്ഷകളുമായി സ്ഥലം വിടുകയും ചെയ്തു. പിന്നീട് കമ്പനി ഉടമ സണ്ണി കുമാർ ഡൽഹിയിലെ സമയ്പൂർ ബദ്‌ലി പൊലീസ് സ്‌റ്റേഷനിൽ വിവരം അറിയിച്ചു.

വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഡ്രമ്മുകൾ പരിശോധിച്ചു. പരിശോധനയിൽ മരപ്പൊടി നിറച്ച ഡ്രമ്മിനുള്ളിൽ ഒളിപ്പിച്ച മദ്യക്കുപ്പികൾ കണ്ടെത്തുകയായിരുന്നു.

അല്ലു അർജുന്‍റെ പുഷ്പ സിനിമയിൽ പാൽ പാത്രങ്ങൾക്കുള്ളിൽ മദ്യം നിറച്ച് കടത്തുന്ന രംഗങ്ങളുണ്ടായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Liquor smuggling inspired by 'Pushpa'; The gang is under arrest
Next Story