കേരളത്തിലേക്ക് കടത്തിയ മദ്യം പിടികൂടി
text_fieldsമംഗളൂരു: ടെമ്പോ വാനിൽ കേരളത്തിലേക്ക് കടത്തുകയായിരുന്ന 114 പെട്ടി ഗോവൻ മദ്യം എക്സൈസ് അധികൃതർ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഹൊന്നാവർ സ്വദേശി രാധാകൃഷ്ണ കാമത്ത് എന്ന സദാനന്ദ കാമത്തിനെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി മുഡിപ്പു-നെട്ടിലപ്പദവിൽ വാഹന പരിശോധനക്കിടെയാണ് ചിരട്ട കയറ്റിയ വാനിൽ ഒളിപ്പിച്ച മദ്യം കണ്ടെത്തിയത്.
പിടികൂടിയ മദ്യത്തിന് 6,87,720 രൂപ വിലവരും. കാമത്തിനെ 2484 ലിറ്റർ മദ്യം കടത്തിയതിന് കഴിഞ്ഞ ജൂലൈയിൽ കാസർകോട് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിൽ ഇറങ്ങി വീണ്ടും അനധികൃത മദ്യക്കടത്തിൽ ഏർപ്പെടുകയായിരുന്നു. ഇൻസ്പെക്ടർ ലക്ഷ്മൺ ശിവ്നഗി, സുനിൽ ഭണ്ഡാരി എന്നിവർ മദ്യവേട്ടക്ക് നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

