Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമദ്യശാലകൾ തുറക്കാൻ...

മദ്യശാലകൾ തുറക്കാൻ അനുമതി നൽകി തമിഴ്​നാട്​ സർക്കാർ, മാസ്കില്ലെങ്കിൽ കുപ്പിയില്ല

text_fields
bookmark_border
മദ്യശാലകൾ തുറക്കാൻ അനുമതി നൽകി തമിഴ്​നാട്​ സർക്കാർ, മാസ്കില്ലെങ്കിൽ കുപ്പിയില്ല
cancel

ചെന്നൈ: തമിഴ്​നാട്ടിൽ കോവിഡ്​ 19 പ്രതിരോധ നടപടികളുടെ ഭാഗമായി അടച്ചുപൂട്ടിയ മദ്യശാലകൾ ഒരു മാസത്തിന്​ ശേഷം ഇന്ന്​ മുതൽ വീണ്ടും തുറന്നു. തമിഴ്നാട് സർക്കാറി​െൻറ ബിവറേജസ്​ ഔട്ട്‌ലെറ്റുകൾ മാത്രമാണ് തുറന്നത്. സ്വകാര്യ ബാറുകളും മറ്റും ഇപ്പോഴും അടഞ്ഞു തന്നെയാണ്​ കിടക്കുന്നത്​. രാവിലെ 10 മുതൽ വൈകുന്നേരം 5 മണി വരെയാണ് പ്രവർത്തന സമയം അനുവദിച്ചിട്ടുള്ളത്​.

മാസ്​ക്​ ധരിക്കാത്തവർക്ക്​ മദ്യം നൽകേണ്ടതില്ല എന്നാണ്​ അധികൃതർ തീരുമാനിച്ചിട്ടുള്ളത്​. ഒരാൾക്ക്​ ഒരു ഫുൾ ബോട്ടിൽ മദ്യം മാത്രമാണ്​ നൽകുന്നത്​. മദ്യം വാങ്ങാനെത്തുന്നവർക്ക്​ സാനിറ്റൈസർ നൽകുകയും അവരോട്​ സാമൂഹിക അകലം പാലിക്കാൻ ​ആവശ്യപ്പെടുകയും ചെയ്​തു. തിരക്ക്​ നിയന്ത്രിക്കാനായി പൊലീസിനെയും വിന്യസിച്ചിരുന്നു. കേരളത്തിൽ നിന്ന്​ അതിർത്തി കടന്ന്​ മദ്യം വാങ്ങാനെത്തുന്നത്​ തടയാനായി അതിർത്തിപ്രദേശമായ കന്യാകുമാരി ജില്ലയിലെ കൊല്ലങ്കോട്, ഊരമ്പ്, കളിയിക്കാവിള, കന്നുമ്മാമൂട് എന്നീ പ്രദേശങ്ങളിലെ മദ്യശാലകൾ തുറന്നിട്ടില്ല.

ഒരുമാസത്തിന്​ ശേഷം സംസ്ഥാനത്ത് മദ്യവിൽപ്പന ശാലകൾ വീണ്ടും തുറക്കാൻ തമിഴ്‌നാട് സർക്കാർ അനുമതി നൽകിയതിനെത്തുടർന്ന് മധുര സ്വദേശിയായ ഒരാൾ മദ്യക്കുപ്പികൾ ആരാധിക്കുന്ന വിഡിയോയും ഇന്ന്​ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tamil Naduliquor shops
News Summary - liquor shops are reopened in Tamil Nadu
Next Story