Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമ​ദ്യ​ന​യ​വു​മാ​യി...

മ​ദ്യ​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ചോദ്യംചെയ്യൽ: സി.ബി.​​ഐയോട്​ കൂടുതൽ സമയം തേടി സിസോദിയ

text_fields
bookmark_border
Liquor Policy Case Manish Sisodia More Time CBI
cancel

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​ക്കാ​റി​ന്‍റെ മ​ദ്യ​ന​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ചോ​ദ്യം​ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ൻ എ​ക്സൈ​സ്​ വ​കു​പ്പി​ന്‍റെ ചു​മ​ത​ല​യു​ള്ള ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ സി.​ബി.​ഐ​യോ​ട് ഒ​രാ​ഴ്ച സ​മ​യം​തേ​ടി. ഞാ​യ​റാ​ഴ്ച ചോ​ദ്യം​ചെ​യ്യ​ലി​ന്​ ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​യി​രു​ന്നു സി.​ബി.​ഐ നോ​ട്ടീ​സ്​ ന​ൽ​കി​യ​ത്. എ​ന്നാ​ൽ, ധ​ന​മ​ന്ത്രി കൂ​ടി​യാ​യ ത​നി​ക്ക്​ ബ​ജ​റ്റ് ത​യാ​റാ​ക്കാ​നു​ള്ള​തി​നാ​ൽ സ​മ​യം നീ​ട്ടി​ന​ൽ​ക​ണ​മെ​ന്ന്​ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തം​ഗീ​ക​രി​ച്ച സി.​ബി.​ഐ പു​തി​യ തീ​യ​തി പി​ന്നീ​ട്​ അ​റി​യി​ക്കും.

അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളെ ബി.​ജെ.​പി ദു​രു​പ​യോ​ഗം ചെ​യ്യു​ക​യാ​ണെ​ന്നും ത​ന്നെ അ​റ​സ്റ്റ് ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും സി​സോ​ദി​യ പ​റ​ഞ്ഞു. അ​റ​സ്റ്റി​നെ ഭ​യ​മി​ല്ല. ഒ​രു ചോ​ദ്യ​ത്തി​ൽ​നി​ന്നും ഒ​ളി​ച്ചോ​ടു​ന്നു​മി​ല്ല. രാ​വും പ​ക​ലു​മി​ല്ലാ​തെ ബ​ജ​റ്റ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഷ്ട​പ്പെ​ടു​ക​യാ​ണ്. ഇ​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം സി.​ബി.​ഐ​യു​ടെ നോ​ട്ടീ​സ് ല​ഭി​ച്ച​ത്. ബ​ജ​റ്റ് പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ൽ താ​മ​സ​മു​ണ്ടാ​കാ​തി​രി​ക്കാ​ൻ ഓ​രോ ദി​വ​സ​വും നി​ർ​ണാ​യ​ക​മാ​ണ്.

ഇ​തു രാ​ഷ്ട്രീ​യ​ക്ക​ളി​യാ​ണെ​ന്നും ഡ​ൽ​ഹി മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട സു​പ്രീം​കോ​ട​തി വി​ധി വ​ന്ന​തി​ന് തൊ​ട്ട​ടു​ത്ത ദി​വ​സ​മാ​ണ് ത​നി​ക്ക് നോ​ട്ടീ​സ് ല​ഭി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഒ​ക്ടോ​ബ​ർ 17ന് ​സി​സോ​ദി​യ​യെ സി.​ബി.​ഐ ചോ​ദ്യം ചെ​യ്തി​രു​ന്നു. വീ​ട്ടി​ലും ബാ​ങ്ക് ലോ​ക്ക​റി​ലും പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manish SisodiaCBILiquor Policy Case
News Summary - Liquor Policy Case: Manish Sisodia Seeks More Time From CBI, Says Focus Now On Delhi Budget
Next Story