സിംഹം നായയെ വേട്ടയാടാറില്ല; ദളിത് ഐ.എ.എസ് ഓഫീസർക്കെതിരായ ബി.ജെ.പി എം.പിയുടെ പരാമർശം വിവാദത്തിൽ
text_fieldsന്യൂഡൽഹി: ദളിത് ഐ.എ.എസ് ഓഫീസർക്കെതിരായ ബി.ജെ.പി എം.പിയും ഉത്തരഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ത്രിവേന്ദ്ര സിങ് റാവത്തിന്റെ പരാമർശം വിവാദത്തിൽ. സിംഹം നായയെ വേട്ടയാടാറില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന. ഉത്തരഖണ്ഡിലെ ഖനനവുമായി ബന്ധപ്പെട്ട് എം.പിയും കലക്ടറും തമ്മിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടായിരുന്നു.
പാർലമെന്റിൽ ബി.ജെ.പി എം.പി അനധികൃത ഖനനം ഉയർത്തിയിരുന്നു. അനധികൃത ഖനനം നടക്കുന്ന ട്രക്കുകൾ ഡെറാഡൂൺൺ, ഹരിദ്വാർ, നൈനിറ്റാൾ, ഉദം സിങ് നഗർ ജില്ലകളിൽ രാവും പകലുമില്ലാതെ സഞ്ചാരം നടത്തുന്നുവെന്നായിരുന്നു എം.പിയുടെ പ്രസ്താവന.
അനുമതിയില്ലാതെ അമിത ലോഡുമായിട്ടാണ് ട്രക്കുകളുടെ സഞ്ചാരമെന്നും പരാതി ഉയർന്നിരുന്നു. എന്നാൽ, ഖനന സെക്രട്ടറി ബ്രിജേഷ് കുമാർ സാന്ത് ആരോപണം അടിസ്ഥാനമില്ലാത്തതും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും പറഞ്ഞു. ഖനനത്തിലൂടെ ഉത്തരാഖണ്ഡ് സർക്കാർ റെക്കോഡ് വരുമാനമാണ് ഈ സാമ്പത്തിക വർഷം ഉണ്ടാക്കിയത്. 200 കോടിയാണ് ഈ വർഷത്തെ ഖനന വരുമാനമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ഇതേക്കുറിച്ചുള്ള പ്രതികരണം ചോദിച്ചപ്പോഴാണ് സിംഹങ്ങൾ നായകളെ വേട്ടയാടാറില്ലെന്ന് അദ്ദേഹം പറഞ്ഞത്. തുടർന്ന് പ്രതികരണത്തിൽ പ്രതിഷേധവുമായി ഐ.എ.എസ് അസോസിയേഷൻ രംഗത്തെത്തി. ഐ.എ.എസ് ഉദ്യോഗസ്ഥർക്ക് ആത്മാഭിമാനമുണ്ടെന്നും പ്രസിഡന്റ് ആനന്ദ് ബർദാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

