ആദായ നികുതി റിേട്ടൺ: പാനും ആധാറും ബന്ധിപ്പിക്കണം –സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ആദായ നികുതി റിേട്ടൺ ഫയൽ ചെയ്യാൻ പാൻ കാർഡും ആധാറും ബന്ധിപ്പിക്കണമെന്ന് സുപ്രീംകോടതി. ഇൗ വിഷയത്തിൽ നേരത്തേ തീരുമാനമെടുത്തതാണെന്നും ആദായ നികുതി നിയമത് തിലെ 139 എ.എ അംഗീകരിച്ചിട്ടുണ്ടെന്നും ജസ്റ്റിസുമാരായ എ.കെ. സിക്രി, അബ്ദുൽ നസീർ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
ആധാറും പാനും ബന്ധിപ്പിക്കാതെ ആദായ നികുതി റിേട്ടൺ ഫയൽ െചയ്യാൻ ശ്രേയ സെൻ, ജയശ്രീ സത്പുതെ എന്നിവർക്ക് അനുമതി നൽകിയ ഡൽഹി ഹൈകോടതി വിധിക്കെതിരെയാണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്. സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമെന്ന നിലക്കാണ് ഹൈകോടതി ഉത്തരവ് പുറപ്പെടുവിച്ചതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ശേഷം വിഷയത്തിൽ സുപ്രീംകോടതി തീരുമാനമെടുക്കുകയും ആദായ നികുതി ആക്ടിലെ ബന്ധപ്പെട്ട വകുപ്പുകൾ അംഗീകരിക്കുകയും ചെയ്തു. അതിെൻറ അടിസ്ഥാനത്തിൽ പാനും ആധാറും ബന്ധിപ്പിക്കൽ നിർബന്ധമാണ് - ബെഞ്ച് വ്യക്തമാക്കി.
