ലിംഗായത്ത് ഗുരുവിന്‍റെ സംസ്കാര ചടങ്ങ് ഒഴിവാക്കിയ മോദിക്കെതിരെ വിമർശനം
text_fieldsതുമകുരു: ലിംഗായത്ത് സമുദായാചാര്യൻ ശിവകുമാര സ്വാമിജിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാത്ത പ്രധ ാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കർണാടക ഉപമുഖ്യമന്ത്രി ജി. പരമേശ്വര. ബോളിവുഡ് താരങ്ങളുമായി കൂട ിക്കാഴ്ച നടത്തുകയും സെലിബ്രിറ്റികളുടെ വിവാഹങ്ങളിൽ പങ്കെടുക്കുകയും ചെയ്യുന്ന മോദി സ്വാമിജിയുടെ സംസ്കാര ചടങ്ങ് ഒഴിവാക്കിയെന്ന് പരമേശ്വര ട്വീറ്റ് ചെയ്തു.
പാവപ്പെട്ടവർക്കും പിന്നാക്കർക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്തിയാണ് ശിവകുമാര സ്വാമിജി. അദ്ദേഹത്തിന് ഭാരതരത്ന നൽകണമെന്നും കോൺഗ്രസ് നേതാവായ പരമേശ്വര ആവശ്യപ്പെട്ടു.
തിങ്കളാഴ്ചയാണ് 111 വയസുള്ള തുമകുരു സിദ്ധഗംഗ മഠാധിപതി ശിവകുമാര സ്വാമിജി സമാധിയായത്. കർണാടകയിലെ രാഷ്ട്രീയ-വിദ്യാഭ്യാസ മേഖലയിൽ നിർണായക സ്വാധീനമുള്ള മഠാധിപതിയാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളെ മുൻനിർത്തി 2007ൽ കർണാടക രത്ന അവാർഡും 2015ൽ രാജ്യം പത്മഭൂഷൺ അവാർഡും നൽകി ആദരിച്ചു.1965ൽ കർണാടക സർവകലാശാല ഡോക്ടറേറ്റ് നൽകിയിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
