Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightലിംഗായത്ത്​...

ലിംഗായത്ത്​ ആത്​മീയാചാര്യൻ ശിവകുമാര സ്വാമി 111ാംവയസ്സിൽ അന്തരിച്ചു

text_fields
bookmark_border
ലിംഗായത്ത്​ ആത്​മീയാചാര്യൻ ശിവകുമാര സ്വാമി 111ാംവയസ്സിൽ അന്തരിച്ചു
cancel

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ പ്ര​മു​ഖ ലിം​ഗാ​യ​ത്ത്​ കേ​ന്ദ്ര​മാ​യ തു​മ​കു​രു സി​ദ്ധ​ഗം​ഗ മ​ഠാ​ധി​പ​തി ശ ി​വ​കു​മാ​ര സ്വാ​മി​ജി സ​മാ​ധി​യാ​യി. 111 വ​യ​സ്സാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ 11.44ന്​ ​പ​ഴ​യ​മ​ഠ​ത്തി ​ലാ​യി​രു​ന്നു മ​ര​ണം. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ൾ മൂലം തീ​വ്ര​പ​രി​ച​ര​ണ​ത്തി​ലാ​യി​രു​ന്നു. ഡി​സം ​ബ​റി​ൽ ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ക​ര​ൾ ശ​സ്​​ത്ര​ക്രി​യ ന​ട​ത്തി ബം​ഗ​ളൂ​രു​വി​ൽ തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും അ​ണു​ബാ​ധ മൂ​ലം ബു​ധ​നാ​ഴ്​​ച മു​ത​ൽ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി.

1907 ഏ​പ്രി​ൽ ഒ​ന്നി​ന്​ രാ​മ​ന​ഗ​ര​യി​ലെ മാ​ഗ​ഡി​യി​ൽ ജ​നി​ച്ച ശി​വ​കു​മാ​ര​സ്വാ​മി 1930ൽ ​സ​ന്യാ​സി​യാ​യും 1941ൽ ​മ​ഠാ​ധി​പ​തി​യാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. 12ാം നൂ​റ്റാ​ണ്ടി​ലെ സാ​മൂ​ഹി​ക പ​രി​ഷ്​​ക​ർ​ത്താ​വാ​യി​രു​ന്ന ബ​സ​േ​വ​ശ്വേ​ര​യു​െ​ട അ​വ​താ​ര​മാ​യി ലിം​ഗാ​യ​ത്ത്​ വി​ശ്വാ​സി​ക​ൾ ക​രു​തു​ന്ന ശി​വ​കു​മാ​ര സ്വാ​മി ‘ന​ടെ​ദാ​ദു​വ ദേ​വ​രു’ (ന​ട​ക്കും ദൈ​വം) എ​ന്നാ​ണ്​ അ​റി​യ​പ്പെ​ടു​ന്ന​ത്. ക​ർ​ണാ​ട​ക​യി​ലെ രാ​ഷ്​​ട്രീ​യ- വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള മ​ഠാ​ധി​പ​തി​യാ​ണ്. സം​സ്​​ഥാ​ന​ത്ത്​ സ്​​കൂ​ളു​ക​ളും കോ​ള​ജു​ക​ളു​മ​ട​ക്കം 125ഒാ​ളം വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ളു​ള്ള ശ്രീ ​സി​ദ്ധ​ഗം​ഗ എ​ജു​ക്കേ​ഷ​ൻ സൊ​സൈ​റ്റി​യു​ടെ ത​ല​വ​നാ​ണ്. ജീ​വ​കാ​രു​ണ്യ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി 2007ൽ ​ക​ർ​ണാ​ട​ക ര​ത്​​ന അ​വാ​ർ​ഡും 2015ൽ ​രാ​ജ്യം പ​ത്​​മ​ഭൂ​ഷ​ൺ അ​വാ​ർ​ഡും ന​ൽ​കി ആ​ദ​രി​ച്ചു. 1965ൽ ​ക​ർ​ണാ​ട​ക സ​ർ​വ​ക​ലാ​ശാ​ല ഡോ​ക്​​ട​റേ​റ്റ്​ ന​ൽ​കി .

ശി​വ​കു​മാ​ര സ്വാ​മി​ജി​യോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി ക​ർ​ണാ​ട​ക​യി​ൽ മൂ​ന്നു ദി​വ​സ​ത്തെ ഒൗ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചു. മു​ഴു​വ​ൻ വി​ദ്യാ​ഭ്യാ​സ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും സ​ർ​ക്കാ​ർ സ്​​ഥാ​പ​ന​ങ്ങ​ൾ​ക്കും ചൊ​വ്വാ​ഴ്​​ച അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. പൊ​തു​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം സം​സ്​​കാ​ര​ച​ട​ങ്ങു​ക​ൾ സം​സ്​​ഥാ​ന ബ​ഹു​മ​തി​യോ​ടെ ചൊ​വ്വാ​ഴ്​​ച ​ൈവ​കീ​ട്ട്​ 4.30ന്​ ​ന​ട​ക്കും. സി​ദ്ധ​ഗം​ഗ മ​ഠാ​ധി​പ​തി​യു​ടെ നി​ര്യാ​ണ​ത്തി​ൽ രാ​ഷ്​​ട്ര​പ​തി രാം​നാ​ഥ്​ കോ​വി​ന്ദ്, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, കോ​ൺ​ഗ്ര​സ്​ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാന്ധി തു​ട​ങ്ങി​യ​വ​ർ അ​നു​ശോ​ചി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsLingayat seerShivakumara SwamiSiddaganga
News Summary - Lingayat Seer Shivakumara Swami dead -India News
Next Story