Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right​ലിംഗായത്ത്​...

​ലിംഗായത്ത്​ മഠത്തി​െൻറ മേധാവിയായി മുസ്​ലിം യുവാവ്

text_fields
bookmark_border
​ലിംഗായത്ത്​ മഠത്തി​െൻറ മേധാവിയായി മുസ്​ലിം യുവാവ്
cancel

ബെംഗളൂരു: കർണാടകയിലെ ഗദഗിൽ ആരംഭിക്കുന്ന ലിംഗായത്ത്​ മഠത്തെ നയിക്കാൻ മുസ്​ലിം യുവാവ്​. ലിംഗായത്ത്​ ആത്മീയാച ാര്യൻ ബസവേശ്വരയുടെ ആശയങ്ങളെ ബഹുമാനിക്കുന്ന ദിവാൻ ഷരീഫ്​ മുല്ല(33)യെയാണ്​ തെരഞ്ഞെടുത്തത്​.

അസുതി ഗ്രാമത്തില െ മുരുഗരാജേന്ദ്ര കൊരണേശ്വര ശാന്തിധർമ മഠത്തി​​​​െൻറ മേധാവിയായാണ് ദിവാൻ ഷരീഫ് മുല്ല സ്ഥാനമേൽക്കുക. മഠം സ്ഥിതി ചെയ്യുന്ന ര​ണ്ടേക്കർ സ്ഥലം സംഭാവന ചെയ്​തത്​ ദിവാൻ ഷരീഫി​​​​െൻറ മാതാപിതാക്കളാണ്​. എല്ലാവരും തന്നെ പിന്തുണച്ചുവെന്നും എതിർപ്പുകൾ ഉണ്ടായില്ലെന്നും ദിവാൻ ഷരീഫ്​ പറഞ്ഞു.

സമുദായമേതെന്ന്​ നോക്കാതെ മേധാവിയാക്കുന്ന ശീലം ഗദഗിലെ ലിംഗായത്ത്​ മഠത്തിനുണ്ടെന്ന്​ പ്രദേശത്തുകാരനും കോൺഗ്രസ്​ നേതാവുമായ എച്ച്​.കെ പാട്ടീൽ പ്രതികരിച്ചു. ബസവേശ്വരയുടെ ആശയങ്ങളിൽ വിശ്വാസമുള്ള മുസ്​ലിമിനെ തെരഞ്ഞെടുത്തതിൽ അദ്​ഭുതമില്ലെന്നും ആരോഗ്യകരമായ പുരോഗമനമാണിതെന്നും പാട്ടീൽ കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karnatakamalayalam newsindia newsmuslim manLingayat
News Summary - lingayat muslim man karnataka india news malayalam news
Next Story