ലിംഗായത്തിന് ന്യൂനപക്ഷ പദവി വോട്ടർമാരെ ഭിന്നിപ്പിക്കാൻ - അമിത് ഷാ
text_fieldsബംഗളൂരു: ലിംഗായത്തിന് ന്യൂനപക്ഷ പദവി നൽകാനുള്ള തീരുമാനത്തിനുപിന്നിൽ വോട്ടർമാരെ ഭിന്നിപ്പിക്കാനുള്ള തന്ത്രമാണെന്ന് ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ. പാർട്ടിയുടെ ശക്തനായ നേതാവ് ബി.എസ്. യെദിയൂരപ്പ മുഖ്യമന്ത്രി പദത്തിലെത്തുന്നത് തടയുകയാണ് ലക്ഷ്യം. തെരഞ്ഞെടുപ്പിനുശേഷം വിഷയത്തിൽ പാർട്ടിയുടെ നിലപാട് വ്യക്തമാക്കുമെന്നും അദ്ദേഹം മൈസൂരുവിൽ മാധ്യമങ്ങളോട് പറഞ്ഞു.
കോൺഗ്രസ് അഴിമതിയുടെ പ്രതീകമായി മാറിയിരിക്കുകയാണ്. എല്ലാ മേഖലയിലും സംസ്ഥാനം പുറകോട്ടുപോയി. സിദ്ധരാമയ്യ സർക്കാറിനെ അധികാരത്തിൽനിന്ന് പുറത്താക്കാൻ സംസ്ഥാനത്തെ ജനങ്ങൾ തീരുമാനമെടുത്തെന്നും ഷാ വ്യക്തമാക്കി. ഓൾഡ് മൈസൂരു മേഖല സന്ദർശനത്തിെൻറ രണ്ടാംദിനമായ ശനിയാഴ്ച ൈജവ കർഷകരുമായി ഷാ ചർച്ച നടത്തി. മാണ്ഡ്യയിൽ ആത്മഹത്യ ചെയ്ത കർഷകരുടെ വീടുകൾ സന്ദർശിച്ചു. ചന്നപട്ടണയിൽ ടോയ്സ് പാർക്കിലെത്തി തൊഴിലാളികളുമായി സംസാരിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
