Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആധാർ വിവരങ്ങൾ...

ആധാർ വിവരങ്ങൾ പൊലീസിന്​ കൈമാറാൻ നീക്കം

text_fields
bookmark_border
ആധാർ വിവരങ്ങൾ പൊലീസിന്​ കൈമാറാൻ നീക്കം
cancel

ഹൈദരാബാദ്​: വ്യക്​തികളുടെ ആധാർ വിവരങ്ങൾ പൊലീസിന്​ കൈമാറാൻ കേന്ദ്രസർക്കാർ നീക്കം നടത്തുന്നു. കേന്ദ്ര അഭ്യന്തര സഹമന്ത്രി ഹൻസരാജ്​ അഹിറാണ്​ ആധാർ വിവരങ്ങൾ പൊലീസിന്​ കൈമാറുന്നത്​ സംബന്ധിച്ച സൂചന നൽകിയത്​. കേസുകൾ തെളിയിക്കുന്നതിനും അജ്ഞാത മൃതദേഹങ്ങൾ തിരിച്ചറിയുന്നതിനും ആധാർ വിവരങ്ങൾ പൊലീസിനെ സഹായിക്കുമെന്നാണ്​ പ്രതീക്ഷ.

ആധാർ വിവരങ്ങൾ കൈമാറുന്നതിലും ജയിൽ നിയമത്തിലെ ഭേദഗതിയും കേന്ദ്രമന്ത്രിസഭ ചർച്ച ​നടത്തുകയാണെന്ന്​​ അഭ്യന്തര സഹമന്ത്രി വ്യക്​തമാക്കി. ഫിംഗർപ്രിൻറ്​ ബ്യൂറോ ​ഡയറക്​ടർമാരുടെ കോൺഫറൻസിൽ സംസാരിക്കു​േമ്പാഴായിരുന്നു അദ്ദേഹത്തി​​​െൻറ പ്രസ്​താവന.നാഷണൽ ക്രൈം റെക്കോർഡ്​സ്​ ബ്യൂറോയാണ്​ ആധാർ വിവരങ്ങൾ ​പൊലീസിന്​ കൈമാറാനുള്ള ശിപാർശ കേന്ദ്രസർക്കാറിന്​ നൽകിയത്​. വിവരങ്ങൾ പൂർണമായും നൽകാതെ അത്യാവശ്യമുള്ള കാര്യങ്ങൾമാത്രം പൊലീസിനെ കൈമാറാനാണ്​ ശിപാർശ.

50 ലക്ഷം കേസുകളാണ്​ പ്രതിവർഷം രാജ്യത്ത്​ റിപ്പോർട്ട്​ ചെയ്യുന്നത്​. ഇതിലെല്ലാം തന്നെ പ്രധാന തെളിവാകുന്നത്​ പലപ്പോഴും വിരലടയാളമായിരിക്കും. ആധാർ വിവരങ്ങൾ ​പൊലീസിന്​ കൈമാറിയാൽ വിരലടയാളം എളുപ്പത്തിൽ അവർക്ക്​ ലഭിക്കുന്നെും ഇത്​ അന്വേഷണത്തിൽ പുരോഗതിയുണ്ടാക്കാൻ സഹായിക്കുമെന്നും എൻ.സി.ആർ.ബി ഡയറക്​ടർ ഇഷ്​ കുമാർ പറഞ്ഞു. അജ്ഞാത മൃതദേഹങ്ങൾ തിരിച്ചറിയുന്നതിലും ഇത്തരത്തിൽ ആധാർ വിവരങ്ങൾ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:policeaadharmalayalam news
News Summary - On "Limited Access" To Aadhaar Data For Police, Minister Says "Will Try"-India news
Next Story