Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനോട്ട്​...

നോട്ട്​ മാറ്റിയെടുക്കാവുന്ന പരിധി 2000രൂപയാക്കി കുറച്ചു

text_fields
bookmark_border
നോട്ട്​ മാറ്റിയെടുക്കാവുന്ന പരിധി 2000രൂപയാക്കി കുറച്ചു
cancel

ന്യൂഡൽഹി: അസാധുനോട്ട്​ മാറ്റാവുന്ന പരിധി 4500ൽ നിന്ന്​ 2000 രൂപയാക്കി കുറച്ചതായി സാമ്പത്തിക കാര്യ സെക്രട്ടറി ശക്​തികാന്ത്​ ദാസ്.​ വിവാഹാവശ്യങ്ങൾക്ക്​ രണ്ടര ലക്ഷം രൂപ വരെ അക്കൗണ്ടിൽ നിന്ന്​ പിൻവലിക്കാമെന്നും  വാർത്താസമ്മേളനത്തിൽ അദ്ദേഹം അറിയിച്ചു.

കർഷകർക്ക്​ ഒരാഴ്​ചയിൽ 25,000 രൂപവരെ പിൻവലിക്കാം. എന്നാൽ അക്കൗണ്ട്​ കർഷകരു​െട പേരിലായിരിക്കണം. കർഷക വായ്​പ, ഇൻഷുറൻസ്​ അടവിന്​ 15 ദിവസം കൂടി അനുവദിക്കും. രജിസ്​ട്രേഷനുള്ള വ്യാപാരികൾക്ക്​ 50,000രൂപ വരെ പിൻവലിക്കാം. സർക്കാർ ജീവനക്കാർക്ക്​ ശമ്പളം 10,000 രൂപവരെ മുൻകൂറായി ലഭിക്കുമെന്നും സർക്കാർ അറിയിച്ചു.

നവംബർ എട്ടിനാണ്​ നോട്ടുകൾ അസാധുവാക്കിയത്​. പെ​െട്ടന്നുണ്ടായ നോട്ട്​ നിരോധനം വിവാഹ പാർട്ടികളെയും മറ്റും ബാധിച്ചിരുന്നു.

Show Full Article
TAGS:note ban currency demonetization 
News Summary - Limit To Swap Old Notes For New Drops To Rs. 2,000 From Rs. 4,500
Next Story