'മുഗളന്മാർ രജപുത്രരെ കൂട്ടക്കൊല ചെയ്തത് പോലെ': റഷ്യ അധിനിവേശത്തെക്കുറിച്ച് യുക്രെയ്ൻ പ്രതിനിധി
text_fieldsഇന്ത്യയിൽ മുഗളൻമാർ രജപുത്രരെ കൂട്ടക്കൊല ചെയ്തതുപോലെയാണ് റഷ്യ യുക്രെയ്നിൽ കൂട്ടക്കൊല നടത്തുന്നതെന്ന് യുക്രെയ്ന്റെ ഇന്ത്യൻ സ്ഥാനപതി ഇഗോർ പോളിഖ.
തന്റെ രാജ്യത്തിന് മാനുഷിക സഹായം നൽകിയതിന് യുക്രേനിയൻ പ്രതിനിധി ഇഗോർ പോളിഖ ഇന്ത്യക്ക് നന്ദി പറഞ്ഞു. ഇന്ത്യയിൽനിന്നുള്ള ദുരിതാശ്വാസ സാമഗ്രികളുമായി ആദ്യത്തെ വിമാനം ഇന്ന് രാത്രി പോളണ്ടിൽ ഇറങ്ങുമെന്ന് പ്രതീക്ഷിക്കുന്നു. ഖാർകിവ് നഗരത്തിൽ തീവ്രമായ ഷെല്ലാക്രമണത്തിനിടെ ഇന്ത്യൻ വിദ്യാർത്ഥി മരിച്ചതിൽ യുക്രെയ്ൻ ചൊവ്വാഴ്ച അനുശോചനം രേഖപ്പെടുത്തുകയും റഷ്യൻ ആക്രമണം തടയാൻ പ്രസിഡന്റ് വ്ലാദിമിർ പുടിനെതിരെ തങ്ങളുടെ വിഭവങ്ങൾ ഉപയോഗിക്കണമെന്ന് ലോക നേതാക്കളോട് വീണ്ടും അഭ്യർത്ഥിക്കുകയും ചെയ്തു.
യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ 'മുഗളന്മാർ രജപുത്രർക്കെതിരെ നടത്തിയ കൂട്ടക്കൊല'യുമായി താരതമ്യം ചെയ്യാനും അംബാസഡർ ശ്രമം നടത്തി.
'യുക്രെയ്‌നിനെതിരായ ആക്രമണം തടയാൻ പുടിനെതിരെ തങ്ങളുടെ വിഭവങ്ങൾ ഉപയോഗിക്കാൻ ഞങ്ങൾ സ്വാധീനമുള്ള എല്ലാ ലോക നേതാക്കളോടും മോദിജിയോടും ആവശ്യപ്പെടുന്നു. റഷ്യ ബോംബാക്രമണങ്ങളും ഷെല്ലാക്രമണങ്ങളും അവസാനിപ്പിക്കണം' -അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വിദേശകാര്യ മന്ത്രാലയത്തിലെ യോഗത്തിന് ശേഷം, ഖാർകിവിൽ നവീൻ ശേഖരപ്പ ജ്ഞാനഗൗഡറിന്റെ മരണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു.
റഷ്യൻ സൈന്യം ഇപ്പോൾ സിവിലിയൻ പ്രദേശങ്ങൾ ലക്ഷ്യമിടുന്നതായി അദ്ദേഹം പറഞ്ഞു.
സംഭവത്തെത്തുടർന്ന്, ഖാർകിവിലും സംഘർഷമേഖലയിലെ മറ്റ് നഗരങ്ങളിലും ഇപ്പോഴും കഴിയുന്ന ഇന്ത്യൻ പൗരന്മാർക്ക് 'അടിയന്തര സുരക്ഷിതമായ യാത്ര' ഉറപ്പാക്കാൻ റഷ്യയുടെയും യുക്രെയ്ന്റെയും പ്രതിനിധികളോട് ഇന്ത്യ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

