Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മുതിർന്ന ബി.ജെ.പി നേതാവിന്‍റെ സന്ദർശനം പോലെ; രാഷ്​ട്രപതിയുടെ യു.പി സന്ദർശനത്തിൽ സമാജ്​വാദി പാർട്ടി
cancel
Homechevron_rightNewschevron_rightIndiachevron_rightമുതിർന്ന ബി.ജെ.പി...

മുതിർന്ന ബി.ജെ.പി നേതാവിന്‍റെ സന്ദർശനം പോലെ; രാഷ്​ട്രപതിയുടെ യു.പി സന്ദർശനത്തിൽ സമാജ്​വാദി പാർട്ടി

text_fields
bookmark_border

ലഖ്​നോ: രാഷ്​ട്രപതി രാ​ംനാഥ്​ കോവിന്ദിന്‍റെ ഉത്തർപ്രദേശ്​ സന്ദർശനം ബി.​െജ.പി രാഷ്​ട്രീയവത്​കരിക്കുകയാണെന്ന്​ സമാജ്​വാദി പാർട്ടി. രാഷ്​ട്രപതിയുടെ നാലുദിവസത്തെ യു.പി സന്ദർശനത്തിലാണ്​ വിമർശനം.

മാസങ്ങൾക്കുള്ളിൽ രാഷ്​ട്രപതിയുടെ രണ്ടാമത്തെ യു.പി സന്ദർശനമാണിത്​. ജൂണിൽ രാഷ്​ട്രപതി ജന്മനാട്​ സന്ദർശിച്ചിരുന്നു.

ലഖ്​നോവിലെ ബാബാസേഹബ്​ ഭീംറാവു അംബേദ്​കർ സർവകലാശാലയിലെ കോൺവൊക്കേഷനിൽ പ​ങ്കെടുത്തായിരുന്നു സന്ദർശന തുടക്കം. നാലുദിവസം യു.പിയിൽ വിവിധ പദ്ധതികൾക്ക്​ രാഷ്​ട്രപതി തുടക്കമിടുമെന്നും പരിപാടികളിൽ പ​ങ്കെടുക്കുമെന്നും രാഷ്​ട്രപതി ഭവൻ അറിയിച്ചു. സംസ്​ഥാന സർക്കാറിന്‍റെ പരിപാടികൾക്ക്​ പുറമെ നിർമാണം പുരോഗമിക്കുന്ന രാമക്ഷേത്രം സന്ദർശിക്കുമെന്നും പൂജകൾ നടത്തുമെന്നും രാഷ്​ട്രപതി ഭവൻ അറിയിച്ചിരുന്നു.

അതേസമയം, രാഷ്​ട്രപതിയുടെ സന്ദർശനത്തെ ബി.ജെ.പി രാഷ്​ട്രീയവത്​കരിക്കുകയാണെന്ന്​ മുതിർന്ന സമാജ്​വാദി പാർട്ടി നേതാവ്​ പവൻ പാണ്ഡെ കുറ്റപ്പെടുത്തി. മുൻ അഖിലേഷ്​ യാദവ്​ സർക്കാറി​െല മന്ത്രിയായിരുന്നു അദ്ദേഹം.

'രാഷ്​ട്രപതിക്ക്​ എവിടെവേണമെങ്കിലും സഞ്ചരിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന്​ ഞാൻ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. എന്നാൽ, ബി.ജെ.പി രാഷ്​ട്രപതി സന്ദർശനത്തെ ​രാഷ്​ട്രീയ മൈലേജിനായി ഉപയോഗിക്കുന്നു. ഇന്ത്യൻ രാഷ്​ട്രപതി നടത്തുന്ന ഒരു യാത്രയായി ഇത്​ തോന്നുന്നില്ലെന്ന്​ പറയാൻ എനിക്ക്​ യാതൊരു മടിയുമില്ല, ഇത്​ ഒരു മുതിർന്ന ബി.ജെ.പി നേതാവിന്‍റെ സന്ദർശനം​ പോലെ തോന്നുന്നു. 2022ലെ നിയമസഭ തെരഞ്ഞെടുപ്പിനായി രാഷ്​ട്രപതി സ്​ഥാനത്തെപോലും ഉപയോഗിക്കാതിരിക്കാൻ ബി.ജെ.പി തയാറാകുന്നില്ല' -പവൻ പാണ്ഡെ എൻ.ഡി.ടി.വിയോട്​ പറയുന്നു.

അതേസമയം ആരോപണങ്ങൾ ബി.ജെ.പി നിഷേധിച്ചു. രാജ്യത്ത്​ എവിടെവേണമെങ്കിലും സന്ദർശിക്കാൻ രാഷ്​ട്രപതിക്ക്​ സ്വാതന്ത്ര്യമുണ്ടെന്നും പ്രതിപക്ഷത്തിന്‍റെ ആരോപണം അടിസ്​ഥാന രഹിതമാണെന്നും ബി.ജെ.പി എം.പി ലല്ലു സിങ്​ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Samajwadi PartyRam Nath KovindBJP
News Summary - Like a trip of senior leader of the BJP Samajwadi Party On Presidents UP Visit
Next Story