Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
മഴ നനയാതിരിക്കാൻ മരത്തിന്​ കീഴിൽ നിന്നവർക്ക്​ മിന്നലേറ്റ്​ പരിക്ക്​​; ഞെട്ടിക്കുന്ന വിഡിയോ
cancel

മഴ നനയാതിരിക്കാൻ മരത്തിന്​ കീഴിൽ നിന്നവർക്ക്​ മിന്നലേറ്റ്​ പരിക്ക്​​; ഞെട്ടിക്കുന്ന വിഡിയോ

text_fields
bookmark_border

ഗുഡ്​ഗാവ്​: ഗുഡ്​ഗാവിൽ കനത്ത മഴക്കിടെയുണ്ടായ മിന്ന​ലിൽ നാലുപേർക്ക്​ പരിക്ക്​. ഹരിയാനയിലെ ഗുരുഗ്രാം സെക്​ടർ 82ലെ വതിക സിഗ്​നേച്ചർ വില്ലയിൽ വെള്ളിയാഴ്ചയാണ്​​ സംഭവം. ഹോർട്ടികൾക്കൾച്ചർ ജീവനക്കാരാണ്​ പരിക്കേറ്റ നാല​ുപേരും​.

സംഭവത്തിന്‍റെ ഞെട്ടിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. കനത്ത മഴയിൽ നനയാതിരിക്കാൻ മരത്തിന്​ കീഴിൽ നിന്നവരാണ്​ നാലുപേരും. മിന്നലേൽക്കുന്നതോടെ നാലുപേരും വീഴുന്നതും വിഡിയോയിൽ വ്യക്തമായി കാണാം.

നാലുപേരെയും ഉടൻ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഗുരുതര പൊള്ള​േലറ്റ നാലുപേരും ചികിത്സയിലാണ്​. ഒരാളുടെ ആരോഗ്യനില ഗുരുതരമാണ്​. ശിവദത്ത്​, ലാലി, രാം പ്രസാദ്​ സുന്ദർ, അനിൽ എന്നിവർക്കാണ്​ പരിക്കേറ്റത്​.

2005 മുതൽ രാജ്യത്ത്​ വിവിധ ഭാഗങ്ങളി​ലായി 2000ത്തോളം പേരാണ്​ മിന്നലേറ്റ്​ മരിച്ചത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Lightning struck four horticulture staffers in Gurugram
Next Story