പ്രതിഷേധത്തേക്കാൾ വലുതാണ് ജീവൻ; കർഷക നേതാവിന് ഉടൻ ചികിത്സ നൽകണമെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: ശംഭു അതിർത്തിയിൽ സമരം നടത്തുന്ന കർഷക സംഘടനകളുമായി ചർച്ച നടത്താൻ ഉന്നതാധികാര സമിതിയെ നിയോഗിച്ച് സുപ്രീംകോടതി. കർഷകരെ മാറ്റി ഹൈവേകളിലൂടെ സുഗമമായ ഗതാഗതം ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു. നിരാഹാര സമരം തുടരുന്ന കർഷക നേതാക്കളുടെ ആരോഗ്യനിലയിൽ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു.
ജസ്റ്റിസ് സുര്യകാന്തിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഹരജി പരിഗണിച്ചത്. കേന്ദ്രസർക്കാറും പഞ്ചാബ് സർക്കാറും കർഷകനേതാവ് ജിഗ്ജിത് സിങ് ദൽവാലിന് മതിയായ ചികിത്സ ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചു.
ഉടൻ തന്നെ അദ്ദേഹത്തിന് ചികിത്സ നൽകണമെന്ന് ബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഉജ്ജാൽ ബഹുയുൻ പറഞ്ഞു. എന്നാൽ, നിരാഹാരം നിർത്താൻ അദ്ദേഹത്തെ നിർബന്ധിക്കരുത്. കർഷക സംഘടനകളുമായി ചർച്ച നടത്താൻ ഹരിയാന, പഞ്ചാബ് സർക്കാറുകൾ തയാറാവണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
പഞ്ചാബ്, കേന്ദ്രസർക്കാറിന്റെ പ്രതിനിധികൾ ദൽവാളിനെ നേരിട്ട് കണ്ട് നിരാഹാരസമരം അവസാനിപ്പിക്കുന്നതിനായി ചർച്ചകൾ നടത്തണം. അദ്ദേഹത്തിന് ചികിത്സ നൽകുന്നതിനാണ് ഏറ്റവും വലിയ പരിഗണന നൽകേണ്ടതെന്നും കോടതി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.