Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആളില്ലാ...

ആളില്ലാ ലെവൽക്രോസുകളിൽ വിരമിച്ച ജീവനക്കാർ വരുന്നു

text_fields
bookmark_border
ആളില്ലാ ലെവൽക്രോസുകളിൽ വിരമിച്ച ജീവനക്കാർ വരുന്നു
cancel

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ആ​ളി​ല്ലാ ലെ​വ​ൽ​ക്രോ​സി​ൽ തീ​വ​ണ്ടി​യി​ടി​ച്ച് 13 സ്കൂ​ൾ കു​ട്ടി​ക​ൾ ദാ​രു​ണ​മാ​യി മ​രി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്ന് വി​ര​മി​ച്ച റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രെ ആ​ളി​ല്ലാ ലെ​വ​ൽ ക്രോ​സു​ക​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി നി​യ​മി​ക്കാ​ൻ റെ​യി​ൽ​വേ തീ​രു​മാ​നം. ഇ​വ​രു​ടെ നി​യ​മ​ന പ്ര​ക്രി​യ വേ​ഗ​ത്തി​ൽ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ പ്ര​ത്യേ​ക​ത ക​മ്മി​റ്റി​യും രൂ​പ​വ​ത്ക​രി​ച്ചു. 

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ കു​ശി​ന​ഗ​ർ ജി​ല്ല​യി​ലെ ആ​ളി​ല്ലാ ലെ​വ​ൽ​ക്രോ​സി​ൽ ക​ഴി​ഞ്ഞ​മാ​സം സ്കൂ​ൾ വാ​നി​ൽ പാ​സ​ഞ്ച​ർ ട്രെ​യി​നി​ടി​ച്ചാ​ണ് 13 കു​ട്ടി​ക​ൾ മ​രി​ക്കു​ക​യും എ​ട്ടു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്ത​ത്. ഡി​വൈ​ൻ മി​ഷ​ൻ സ്കൂ​ളി​ലെ 20 കു​ട്ടി​ക​ളു​മാ​യി പോ​യ വാ​നാ​ണ് അ​പ​ക​ട​ത്തി​ൽ പെ​ട്ട​ത്. രാ​ജ്യ​ത്തെ​മ്പാ​ടു​മാ​യി 5792 ആ​ളി​ല്ലാ ലെ​വ​ൽ​ക്രോ​സു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 3479 എ​ണ്ണം ബ്രോ​ഡ് ഗേ​ജ് പാ​ത​യി​ലാ​ണ്. ഗു​ജ​റാ​ത്തി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ഇ​ത്ത​രം ലെ​വ​ൽ ക്രോ​സു​ക​ൾ. 1700 എ​ണ്ണം. ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ 912ഉം ​ബി​ഹാ​റി​ൽ 742ഉം ​രാ​ജ​സ്ഥാ​നി​ൽ 464ഉം ​പ​ശ്ചി​മ ബം​ഗാ​ളി​ൽ 314ഉം ​മ​ധ്യ​പ്ര​ദേ​ശി​ൽ 255ഉം ​ലെ​വ​ൽ ക്രോ​സു​ക​ളി​ൽ കാ​വ​ലി​ന്​ ആ​ളി​ല്ല. 

ദു​ര​ന്ത​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ആ​ദ്യം ബ്രോ​ഡ്ഗേ​ജ് പാ​ത​യി​ലെ 3479 ലെ​വ​ൽ​ക്രോ​സു​ക​ളി​ലാ​ണ് ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കു​ക. ഇ​ത്ത​രം ആ​ളി​ല്ലാ ലെ​വ​ൽ​ക്രോ​സു​ക​ൾ​ക്ക് സു​സ്ഥി​ര പ​രി​ഹാ​ര​മാ​യ ഉ​യ​രം കു​റ​ഞ്ഞ സ​ബ് വേ​ക​ൾ, മേ​ൽ​പാ​ത​ക​ൾ, അ​ടി​പ്പാ​ത​ക​ൾ എ​ന്നി​വ നി​ർ​മി​ക്കു​ന്ന​തു​വ​രെ  ജീ​വ​ന​ക്കാ​രെ നി​യ​മി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് മു​തി​ർ​ന്ന റെ​യി​ൽ​വേ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു. ജീ​വ​ന​ക്കാ​രു​ടെ കു​റ​വു​ള്ള​തു​കൊ​ണ്ടാ​ണ് സ​മാ​ന ജോ​ലി ചെ​യ്ത് റെ​യി​ൽ​വേ​യി​ൽ നി​ന്ന് വി​ര​മി​ച്ച​വ​രെ വീ​ണ്ടും നി​യ​മി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നാ​യി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ പ​ദ​വി​യി​ൽ നി​യ​മി​ച്ചു​കൊ​ണ്ട് പ്ര​ത്യേ​ക ക​മ്മി​റ്റി​യും  റെ​യി​ൽ​വേ രൂ​പ​വ​ത്ക​രി​ച്ചു. 2019-20ഒാ​ടെ രാ​ജ്യ​ത്ത് ആ​ളി​ല്ലാ ലെ​വ​ൽ ക്രോ​സു​ക​ൾ ഇ​ല്ലാ​താ​ക്കു​മെ​ന്നും റെ​യി​ൽ​വേ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ അ​റി​യി​ച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsLeveal crossRetire staff
News Summary - Level cross staff-India news
Next Story