Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Naveen Patnaik
cancel
Homechevron_rightNewschevron_rightIndiachevron_rightഒഡീഷ മുഖ്യമന്ത്രി നവീൻ...

ഒഡീഷ മുഖ്യമന്ത്രി നവീൻ പട്​നായിക്കിന്​ വധഭീഷണി

text_fields
bookmark_border

ന്യൂഡൽഹി: ഒഡീഷ മുഖ്യമന്ത്രി നവീൻ പട്​നായിക്കിന്​ വധഭീഷണി. ഭുവനേശ്വറിലെ മുഖ്യമന്ത്രിയുടെ ഒൗദ്യോഗിക വസതിയായ നവീൻ നിവാസിലേക്ക്​​ ഭീഷണിക്കത്ത്​ അയക്കുകയായിരുന്നു.

വധഭീഷണി ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു. എ.കെ 47 തോക്കുകളും സെമി ഓ​േട്ടാമാറ്റിക്​ തോക്കും ഉപയോഗിച്ച്​ മുഖ്യമന്ത്രിയെ വധിക്കാൻ തയാറായി നിൽക്കുന്നവരുണ്ടെന്നായിരുന്നു ​സന്ദേശം.

'പ്രഫഷനൽ കുറ്റവാളികളായ കൊലയാളികൾ ഏതു നിമിഷവും നിങ്ങളെ ആക്രമിക്കാൻ തയാറായി നിൽക്കുന്നു. ഈ കൊലയാളികൾ നിങ്ങളെ നിരന്തരം പിന്തുടരുന്നുണ്ടെന്ന്​ മനസിലാക്കുക. സൂത്രധാരൻ താമസിക്കുന്നത്​ നാഗ്​പൂരിലാണ്​. നിങ്ങളെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധങ്ങൾ വാങ്ങിയത്​ ഒഡീഷയിൽനിന്നാണ്​' -കത്തിൽ പറയുന്നു.

കൂടാതെ ഛത്തീസ്​ഗഡ്​, പശ്ചിമബംഗാൾ, ഒഡീഷ, ഡൽഹി, ഹരിയാന, മഹാരാഷ്​ട്ര സംസ്​ഥാനങ്ങളിൽ രജിസ്​​ട്രേഷൻ നടത്തിയ 17ഓളം കാറുകള​ുടെ നമ്പറുകളും കത്തിൽ സൂചിപ്പിക്കുന്നു. ഈ വാഹനങ്ങളിലാണ്​ അക്രമികൾ മുഖ്യമന്ത്രിയെ പിന്തുടരുന്നതെന്നും സൂചിപ്പിക്കുന്നു. ഭീഷണി സന്ദേശം ലഭിച്ചതിനെ തുടർന്ന്​ നവീൻ പട്​നായിക്കിന്​ 'ഇസഡ്​ പ്ലസ്​' സുരക്ഷ ഒര​ുക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Naveen PatnaikOdisha CM
News Summary - Letter threatening to kill Odisha CM Naveen Patnaik sent to his residence
Next Story