ആംസ്ട്രോങ്ങിന്റെ കുടുംബത്തിന് ഭീഷണി; സുരക്ഷ
text_fieldsചെന്നൈ: കൊല്ലപ്പെട്ട ബഹുജൻ സമാജ് പാർട്ടി തമിഴ്നാട് അധ്യക്ഷൻ കെ. ആംസ്ട്രോങ്ങിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്. വീടിനുനേരെ ബോംബേറ് നടക്കുമെന്നും കുട്ടിയെ കടത്തിക്കൊണ്ടുപോകുമെന്നുമാണ് ഭീഷണി.
സതീഷ് എന്ന പേരിലാണ് കത്തയച്ചിരിക്കുന്നത്. കുടുംബാംഗങ്ങൾക്ക് സായുധ പൊലീസിന്റെ സുരക്ഷ ഏർപ്പെടുത്തി. ആംസ്ട്രോങ് കൊല്ലപ്പെട്ടതിനുശേഷം ഭാര്യ പൊർകൊടിയെ പാർട്ടി തമിഴ്നാട് കോഓഡിനേറ്ററായി ദേശീയ അധ്യക്ഷ മായാവതി നിയമിച്ചിരുന്നു. ആംസ്ട്രോങ് വധക്കേസുമായി ബന്ധപ്പെട്ട് ഇതുവരെ 21 പേരെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് മുഖ്യ പ്രതികൾ ഒളിവിലാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

