തെളിവുകൾ മഹാരാഷ്ട്ര പൊലീസ് കെട്ടിചമച്ചതെന്ന് സുധ ഭരദ്വാജ്
text_fieldsന്യൂഡൽഹി: മഹാരാഷ്ട്ര പൊലീസിെൻറ വാദങ്ങൾ തള്ളി അറസ്റ്റിലായ മനുഷ്യാവകാശ പ്രവർത്തകരിലൊരാളായ സുധ ഭരദ്വാജ്. തങ്ങൾക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ പൊലീസ് ഹാജരാക്കിയ കത്തുകൾ കെട്ടിചമച്ചതാണെന്നാണ് സുധ ഭരദ്വാജ് ആരോപിച്ചു. ഫരീദബാദിൽ വീടുതടങ്കലിലാണ് സുധ ഭരദ്വാജ് ഇപ്പോൾ.
തന്നെയും മറ്റ് മനുഷ്യാവകാശ പ്രവർത്തകരെയും ക്രിമിനലുകളാക്കാനായി പൊലീസ് കെട്ടിചമച്ച രേഖകളാണ് മാവോയിസ്റ്റ് ബന്ധം തെളിയിക്കാനായി ഉപയോഗിച്ചതെന്ന് അഭിഭാഷകയായ വൃന്ദ ഗ്രോവറിന് കൈവശം കൊടുത്തയച്ച കുറിപ്പിൽ അവർ വ്യക്തമാക്കി.
പ്രധാനമന്ത്രി നന്ദ്രേ മോദിയെ രാജീവ് ഗാന്ധിയെ വധിച്ചതിന് സമാനമായി കൊലപ്പെടുത്താൻ മാവോയിസ്റ്റുകൾ പദ്ധതിയിട്ടുവെന്നാണ് പൊലീസ് പറയുന്നത്. ഇതിന് മനുഷ്യാവകാശ പ്രവർത്തകരും കൂട്ടുനിന്നുവെന്നും പൊലീസ് ആരോപിച്ചത്. ഇതിെൻറ അടിസ്ഥാനത്തിലാണ് അഞ്ച് മനുഷ്യാവകാശ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. പിന്നീട് ഇവരെ വീടുതടങ്കലിൽ െവക്കാൻ സുപ്രീംകോടതി ഉത്തവിടുകയായിരുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
