Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഎണ്ണിത്തുടങ്ങാം; 16...

എണ്ണിത്തുടങ്ങാം; 16 വർഷങ്ങൾക്ക്ശേഷം നാട് വീണ്ടും സെൻസസിലേക്ക്

text_fields
bookmark_border
എണ്ണിത്തുടങ്ങാം; 16 വർഷങ്ങൾക്ക്ശേഷം നാട് വീണ്ടും സെൻസസിലേക്ക്
cancel

16 വ​ർ​ഷ​ത്തി​ന് ശേ​ഷം സെ​ൻ​സ​സി​ലേ​ക്ക് നാ​ട് കാ​ലൂ​ന്നു​ക​യാ​ണ്. നി​ശ്ചി​ത സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ഒ​രു ഭൂ​ഭാ​ഗ​ത്തെ മു​ഴു​വ​ൻ മ​നു​ഷ്യ​രെ​യും ചേ​ർ​ത്തു​വെ​ച്ച് പ​ക​ർ​ത്തു​ന്ന വ​ലി​യ ‘ഫാ​മി​ലി ഫോ​ട്ടോ​യാ​ണ്’ സെ​ൻ​സ​സ് എ​ന്ന് വേ​ണ​മെ​ങ്കി​ൽ ല​ളി​ത​മാ​യി പ​റ​യാം. അ​തി​രു​ക​ൾ​ക്കു​ള്ളി​ലെ മു​ഴു​വ​ൻ മ​നു​ഷ്യ​രുടെയും കൃ​ത്യ​മാ​യ അ​വ​സ്ഥ​യെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന സ​വി​ശേ​ഷ​മാ​യ ഒ​രു ച​രി​ത്ര സ്ക്രീ​ൻ​ഷോ​ട്ട് എ​ന്നും വി​ശേ​ഷി​പ്പി​ക്കാം. ഈ ​സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ അ​തി​രു​ക​ൾ​ക്കു​ള്ളി​ലു​ള്ള എ​ല്ലാ​വ​രും ഫ്രെ​യി​മി​ൽ ഉ​ൾ​പ്പെ​ടും. അ​ത് ഇ​നി വി​ദേ​ശി​ക​ളു​മാ​യി എ​ത്തി കേ​ര​ള​ത്തി​ലെ ഏ​തെ​ങ്കി​ലും തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ട ക​പ്പ​ലി​ലു​ള്ള​വ​രാ​ണെ​ങ്കി​ലും ശ​രി. എ​ന്നാ​ൽ മ​റു​വ​ശ​ത്ത്, ഇ​ന്നാ​ട്ടു​കാ​രാ​ണെ​ങ്കി​ലും പ​ഠ​ന​മോ ജോ​ലി​യോ മ​റ്റെ​ന്തെ​ങ്കി​ലും കാ​ര​ണ​ത്താ​ലോ ഈ ​സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ അ​തി​രു​ക​ൾ​ക്ക് അ​പ്പു​റ​മാ​യി​പ്പോ​യാൽ ഫ്രെ​യി​മി​ൽ ഉ​ൾ​പ്പെ​ടു​ക​യു​മി​ല്ല.

കേ​വ​ലം ത​ല​യെ​ണ്ണ​ൽ എ​ന്ന​തി​ന​പ്പു​റം നാ​ടി​ന്റെ​യും ജ​ന​ത​യു​ടെ​യും സ്പ​ന്ദ​നം മ​ന​സ്സി​ലാ​ക്കാ​നും നാ​ളെ​യെ കൃ​ത്യ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്യാ​നും സ​ഹാ​യി​ക്കു​ന്ന ക​ണ്ണാ​ടി​യാ​ണ് സെ​ൻ​സ​സ് . 2011 ലാ​ണ് രാ​ജ്യ​ത്ത് ഏ​റ്റ​വും ഒ​ടു​വി​ൽ സെ​ൻ​സ​സ് ന​ട​ന്ന​ത്. പ​ത്ത് വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ന​ട​ന്നു​പോ​ന്നി​രു​ന്ന സെ​ൻ​സ​സ് പ്ര​ക്രി​യ 2021 ലെ ​കോ​വി​ഡ് മ​ഹാ​മാ​രി​യെ തു​ട​ർ​ന്നാ​ണ് കാ​ലം തെ​റ്റി​യ​ത്. ഇ​ക്കു​റി രാ​ജ്യ​ത്തി​ന്റെ സെ​ൻ​സ​സ് ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ഡി​ജി​റ്റ​ൽ സെ​ൻ​സ​സി​ന് കൂ​ടി​യാ​യി ഇ​ക്കു​റി വേ​ദി​യാ​കു​ന്ന​ത്. എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ വീ​ടു​ക​ളി​ലെ​ത്തി ന​ട​ത്തു​ന്ന വി​വ​ര​ശേ​ഖ​ര​ണ പ്ര​ക്രി​യ​യ്ക്ക് മു​ന്നോ​ടി​യാ​യി ‘സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ’ എ​ന്ന ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ​യു​ള്ള ഡി​ജി​റ്റ​ൽ ദൗ​ത്യ​മാ​ണ് ഈ ​സ​വി​ശേ​ഷ​ത. ആ​ളു​ക​ൾ​ക്ക് സ്വ​ന്ത​മാ​യി പോ​ർ​ട്ട​ൽ വ​ഴി വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​ന്ന ഈ ​സൗ​ക​ര്യം ജൂ​ൺ 16 മു​ത​ൽ ആ​രം​ഭി​ക്കു​ക​യാ​ണ്.

ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് സെ​ൻ​സ​സ് പ്ര​ക്രി​യ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ൽ ക​ണ​ക്കെ​ടു​പ്പി​ന് നി​യോ​ഗി​ച്ചി​ട്ടു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​യ ‘എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ’ ഓ​രോ കെ​ട്ടി​ട​വും സ​ന്ദ​ർ​ശി​ച്ച് നി​ർ​മ്മാ​ണ രീ​തി, ല​ഭ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വീ​ടു​ക​ളി​ലെ ശു​ദ്ധ​ജ​ല ല​ഭ്യ​ത, വൈ​ദ്യു​തി, ശൗ​ചാ​ല​യ​ങ്ങ​ൾ, ഇ​ന്ധ​നം, വാ​ർ​ത്താ​വി​നി​മ​യ ഉ​പാ​ധി​ക​ൾ തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന ഭ​വ​ന സെ​ൻ​സ​സാ​ണ് ഒ​ന്നാം ഘ​ട്ടം. ജൂ​ലൈ 1 മു​ത​ൽ 30 വ​രെ​യാ​ണ് എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ച് വി​വ​ര​ങ്ങ​ൾ സ​മാ​ഹ​രി​ക്കു​ന്ന​ത്. ഇ​തി​ന് മു​ന്നോ​ടി​യാ​യി ഭ​വ​ന സെ​ൻ​സ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ൾ പോ​ർ​ട്ട​ൽ വ​ഴി (se.census.gov.in) സ​മ​ർ​പ്പി​ക്കാ​നു​ള്ള സൗ​ക​ര്യ​മാ​ണ് (സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ) ജൂ​ൺ 16 മു​ത​ൽ 30 വ​രെ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ര​ണ്ടാം ഘ​ട്ട​മാ​ണ് ജ​ന​സം​ഖ്യ ക​ണ​ക്കെ​ടു​പ്പ്. 2027 ഫെ​ബ്രു​വ​രി-​മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലാ​ണ് ജ​ന​സം​ഖ്യാ സെ​ൻ​സ​സ് ന​ട​ക്കു​ന്ന​ത്. വി​വ​ര​ങ്ങ​ൾ വീ​ട്ടു​കാ​ർ ത​ന്നെ നേ​രി​ട്ട് രേ​ഖ​പ്പെ​ടു​ത്തു​ന്ന​തി​നാ​ൽ ഇ​ത് കൂ​ടു​ത​ൽ കൃ​ത്യ​ത ഉ​റ​പ്പാ​ക്കു​ന്നു​വെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത.

മൊ​ബൈ​ൽ ആ​ബ് മു​ത​ൽ പോ​ർ​ട്ട​ൽ വ​രെ, ഫൂ​ൾ ഡി​ജി​റ്റ​ൽ

മൊ​ബൈ​ൽ ആ​പ്പും പോ​ർ​ട്ട​ലും മു​ത​ൽ വി​വ​ര​ശേ​ഖ​ര​ണ പ്ര​ക്രി​യ​യു​ടെ ത​ത്സ​മ​യ നി​രീ​ക്ഷ​ണ​ത്തി​നാ​യി വെ​ബ്സൈ​റ്റു​മ​ട​ക്കം സ​മ​ഗ്ര ഡി​ജി​റ്റ​ൽ മു​ന്നൊ​രു​ക്ക​ങ്ങ​ളാ​ണ് സെ​ൻ​സ​സ് ദൗ​ത്യ​ത്തി​ന് സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ സാ​ധ്യ​ത​ക​ളാ​ണ് ഡി​ജി​റ്റ​ൽ സെ​ൻ​സ​സി​ന്റെ ന​ട്ടെ​ല്ല്. പേ​പ്പ​ർ ഫോ​മു​ക​ൾ പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കി വി​വ​ര​ങ്ങ​ൾ ത​ത്സ​മ​യം ഡി​ജി​റ്റ​ലാ​യാ​ണ് സ​മാ​ഹ​രി​ക്കു​ന്ന​ത്. വി​വ​ര​ങ്ങ​ൾ ചോ​രാ​തി​രി​ക്കാ​ൻ വാ​ട്സാ​പ്പി​ലെ സ​ന്ദേ​ശ വി​നി​മ​യ മാ​തൃ​ക​യി​ൽ എ​ൻ​ഡ് ടു ​എ​ൻ​ഡ് എ​ൻ​ക്രി​പ്റ്റ​ഡ് രീ​തി​യി​ലാ​ണ് പോ​ർ​ട്ട​ലും ആ​പ്പു​മെ​ല്ലാം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന​ത് മു​ത​ൽ സെ​ർ​വ​റി​ൽ എ​ത്തു​ന്ന​ത് വ​രെ എ​ൻ​ക്രി​പ്റ്റ് ചെ​യ്യ​പ്പെ​ടും. മ​ല​യാ​ള​മ​ട​ക്കം 16 ഭാ​ഷ​ക​ളി​ൽ ഈ ​പോ​ർ​ട്ട​ൽ ല​ഭ്യ​മാ​വു​ക. എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ​ക്ക് ത​ങ്ങ​ളു​ടെ സ്മാ​ർ​ട്ട്ഫോ​ണു​ക​ളി​ൽ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഈ ​ആ​പ്പി​ൽ ഇ​ന്റ​ർ​നെ​റ്റ് ഇ​ല്ലാ​ത്ത ഉ​ൾ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് വി​വ​ര​ങ്ങ​ൾ ഓ​ഫ്‌​ലൈ​നാ​യി ശേ​ഖ​രി​ക്കാ​നു​ള്ള സൗ​ക​ര്യ​മു​ണ്ട്. പി​ന്നീ​ട് ഇ​ന്റ​ർ​നെ​റ്റ് ല​ഭ്യ​മാ​കു​മ്പോ​ൾ ഇ​വ അ​പ്‌​ലോ​ഡ് ചെ​യ്യ​പ്പെ​ടും. ശേ​ഖ​രി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ അ​പ്‌​ലോ​ഡ് ചെ​യ്താ​ലു​ട​ൻ ഫോ​ണി​ൽ നി​ന്ന് മാ​ഞ്ഞു​പോ​കു​ക​യും കേ​ന്ദ്ര സെ​ർ​വ​റു​ക​ളി​ൽ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്ക​പ്പെ​ടു​ക​യും ചെ​യ്യും.

സു​ര​ക്ഷി​ത​ത്വം മു​ഖ്യം ഒ​ന്നി​ല​ധി​കം വെ​രി​ഫി​ക്കേ​ഷ​ൻ ക​ട​മ്പ​ക​ൾ

എ​ന്യൂ​മ​റേ​റ്റ​ർ​മാ​വ​രു​ടെ മൊ​ബൈ​ൽ ആ​പ്പി​ൽ വി​വ​ര​ങ്ങ​ൾ സൂ​ക്ഷി​ക്കാ​ത്ത​തി​നാ​ൽ ഫോ​ൺ ന​ഷ്ട​പ്പെ​ട്ടാ​ലും വി​വ​ര​ങ്ങ​ൾ ന​ഷ്ട​മാ​കി​ല്ല. എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ​ക്ക് ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ ഒ​ന്നി​ല​ധി​കം വെ​രി​ഫി​ക്കേ​ഷ​ൻ ക​ട​മ്പ​ക​ളു​ണ്ടാ​കും. ഡി​ജി​റ്റ​ൽ വ്യ​ക്തി​ഗ​ത വി​വ​ര സം​ര​ക്ഷ​ണ നി​യ​മ​ത്തി​ന്റെ (ഡി.​പി.​ഡി.​പി) മാ​ന​ദ​ണ്ഡ​ങ്ങ​ൾ അ​നു​സ​രി​ച്ചാ​ണ് സെ​ൻ​സ​സി​നു​ള്ള ഡി​ജി​റ്റ​ൽ സം​വി​ധാ​നം രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​രി​ക്കു​ന്ന​ത് സെ​ൻ​സ​സി​ന് മു​ന്നോ​ടി​യാ​യി പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ അ​ട്ട​പ്പാ​ടി, ഇ​ടു​ക്കി​യി​ലെ ഇ​ര​ട്ട​യാ​ർ, കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​നി​ലെ ഏ​താ​നും വാ​ർ​ഡു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ 2025 ന​വം​ബ​ർ 10 മു​ത​ൽ 30 വ​രെ പ​രീ​ക്ഷാ​ടി​സ്ഥാ​ന​ത്തി​ൽ ഡി​ജി​റ്റ​ൽ സെ​ൻ​സ​സ് ന​ട​ന്നി​രു​ന്നു. അ​തി​വേ​ഗ ഇ​ന്റ​ർ​നെ​റ്റ് ല​ഭ്യ​ത​യു​ള്ള ന​ഗ​ര​മേ​ഖ​ല​യും മ​ല​യോ​ര മേ​ഖ​ല​യി​ലും ടൗ​ണു​ക​ളി​ൽ നി​ന്ന് വി​ദൂ​ര​ത്തു​ള്ള ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ലും സെ​ൻ​സ​സി​നു​ള്ള ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത കൂ​ടി​യാ​ണ് ഇ​ക്കാ​ല​യ​ള​വി​ൽ ന​ട​ന്ന പ​രീ​ക്ഷ​ണ സെ​ൻ​സ​സി​ൽ പ​രി​ശോ​ധി​ച്ച​ത്.

വി​വ​ര​ശേ​ഖ​ര​ണം ബ്ലോ​ക്കു​ക​ളാ​യി തി​രി​ച്ച്

സം​സ്ഥാ​ന​ത്താ​കെ​യു​ള്ള കെ​ട്ടി​ട​ങ്ങ​ളെ 59300 ബ്ലോ​ക്കു​ക​ളാ​യി തി​രി​ച്ചാ​ണ് വി​വ​ര​ശേ​ഖ​ര​ണം ന​ട​ക്കു​ക. വി​വ​ര​ശേ​ഖ​ര​ണം എ​ളു​പ്പ​മാ​ക്കാ​നും ഒ​രു വീ​ട് പോ​ലും വി​ട്ടു​പോ​കാ​തി​രി​ക്കാ​നു​മാ​ണ് വ​ലി​യ പ്ര​ദേ​ശ​ങ്ങ​ളെ ചെ​റി​യ ബ്ലോ​ക്കു​ക​ളാ​യി തി​രി​ക്കു​ന്ന​ത്. വി​വ​ര​ശേ​ഖ​ര​ണ​ത്തി​നാ​യു​ള്ള അ​ടി​സ്ഥാ​ന യൂ​ണി​റ്റു​ക​ളാ​ണി​വ. ഏ​റ്റ​വും കു​റ​ഞ്ഞ​ത് 200 കെ​ട്ടി​ട​ങ്ങ​ളാ​ണ് ഓ​രോ ബ്ലോ​ക്കി​ലും ഉ​ൾ​പ്പെ​ടു​ന്ന​ത്. ജ​ന​സം​ഖ്യ ക​ണ​ക്കാ​ക്കി​യാ​ൽ ഒ​രു ബ്ലോ​ക്കി​ൽ 800 പേ​രു​ണ്ടാ​കും. ഒ​രു വാ​ർ​ഡി​നു​ള്ളി​ൽ ത​ന്നെ ഒ​ന്നി​ല​ധി​കം ബ്ലോ​ക്കു​ക​ളു​ണ്ടാ​കാം. അ​തേ​സ​മ​യം ഒ​രു ബ്ലോ​ക്ക് ര​ണ്ട് വാ​ർ​ഡു​ക​ളി​ലാ​യി ചി​ത​റാ​ത്ത വി​ധം അ​താ​ത് വാ​ർ​ഡി​നു​ള്ളി​ൽ ത​ന്നെ നി​ല​നി​ർ​ത്തി​യാ​ണ് ക്ര​മീ​ക​ര​ണം. ബ്ലോ​ക്കു​ക​ൾ രൂ​പീ​ക​രി​ച്ച ശേ​ഷം വാ​ർ​ഡി​നു​ള്ളി​ൽ ശേ​ഷി​ക്കു​ന്ന​ത് ചെ​റി​യ ഭാ​ഗം മാ​ത്ര​മാ​ണെ​ങ്കി​ലും അ​തൊ​രു ബ്ലോ​ക്കാ​യി പ​രി​ഗ​ണി​ക്കും. പ​ഞ്ചാ​യ​ത്ത് അ​തി​ർ​ത്തി​ക​ൾ, താ​ലൂ​ക്ക് അ​തി​ർ​ത്തി​ക​ൾ, ജി​ല്ലാ അ​തി​ർ​ത്തി​ക​ൾ എ​ന്നി​വ മു​റി​ച്ചു​ക​ട​ക്കാ​തെ​യാ​ണ് ബ്ലോ​ക്കു​ക​ളെ​ല്ലാം ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. പു​ഴ​ക​ൾ, വ​ലി​യ ജ​ലാ​ശ​യ​ങ്ങ​ൾ എ​ന്നി​വ മ​റി​ക​ട​ക്കും വി​ധ​വും ബ്ലോ​ക്കു​ക​ൾ​ക്ക് വ​ലി​പ്പം കൂ​ട്ടി​യി​ട്ടി​ല്ല.

ഓ​രോ ബ്ലോ​ക്കി​നും ഒ​രു എ​ന്യൂ​മ​റേ​റ്റ​ർ

ഓ​രോ ബ്ലോ​ക്കി​നും ഒ​രു എ​ന്യൂ​മ​റേ​റ്റ​ർ​ക്ക് വീ​തം ചു​മ​ത​ല ന​ൽ​കി​യാ​ണ് വി​വ​ര ശേ​ഖ​ര​ണം. ഓ​രോ ആ​റ് എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ​ക്കും ഒ​രു സൂ​പ്പ​ർ​വൈ​സ​റു​മു​ണ്ടാ​കും. സ്കൂ​ൾ അ​ധ്യാ​പ​ക​രും റ​വ​ന്യൂ വ​കു​പ്പി​ലെ ജീ​വ​ന​ക്കാ​രു​മ​ട​ക്കം 64500 ലേ​റെ പേ​രെ​യാ​ണ് സെ​ൻ​സ​സ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ലേ ​ഔ​ട്ട് മാ​പ്പ് അ​ടി​സ്ഥാ​ന​പ്പെ​ടു​പ്പി​ച്ചു കൊ​ണ്ടാ​ണ് എ​ന്യൂ​മ​റേ​റ്റ​ർ​മാ​രു​ടെ പ്ര​വ​ർ​ത്ത​നം. സെ​ൻ​സ​സ് ന​ട​പ​ടി​ക​ളി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് ലേ ​ഔ​ട്ട് മാ​പ്പ്. ഒ​രു സെ​ൻ​സ​സ് ബ്ലോ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ന്ന വീ​ടു​ക​ളെ​യും കെ​ട്ടി​ട​ങ്ങ​ളെ​യും കൃ​ത്യ​മാ​യി തി​രി​ച്ച​റി​യു​ന്ന​തി​നാ​യി എ​ന്യൂ​മ​റേ​റ്റ​ർ സ്വ​ന്തം കൈ​പ്പ​ട​യി​ൽ ത​യ്യാ​റാ​ക്കു​ന്ന ഒ​രു ഏ​ക​ദേ​ശ ഭൂ​പ​ട​മാ​ണി​ത്. വി​വ​ര​ശേ​ഖ​ര​ണ​ത്തി​ന് പോ​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന് ഓ​രോ വീ​ടും സ​ന്ദ​ർ​ശി​ക്കാ​നും ഒ​രു വീ​ടു​പോ​ലും വി​ട്ടു​പോ​കാ​തി​രി​ക്കാ​നും വേ​ണ്ടി​യാ​ണ് ഈ ​സ്കെ​ച്ച് ത​യ്യാ​റാ​ക്കു​ന്ന​ത്. സെ​ൻ​സ​സ് ബ്ലോ​ക്കി​ന്റെ അ​തി​രു​ക​ൾ കൃ​ത്യ​മാ​യി മാ​പ്പി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കും. വ​ഴി തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ക്കു​ന്ന പ്ര​ധാ​ന പൊ​തു​സ്ഥ​ല​ങ്ങ​ളോ കെ​ട്ടി​ട​ങ്ങ​ളോ ഇ​തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തും.

സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ ഇ​ങ്ങ​നെ

സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ നി​ർ​ബ​ന്ധ​മ​ല്ല . സ്വ​ന്ത​മാ​യി വി​വ​രം സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​രു​ടെ വീ​ടു​ക​ളി​ൽ ജൂ​ലൈ ഒ​ന്ന് മു​ത​ൽ എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ നേ​രി​ട്ടെ​ത്തി വി​വ​ര സ​മാ​ഹ​ര​ണം ന​ട​ത്തും.

വെ​ബ്‌​സൈ​റ്റ് വ​ഴി​യാ​ണ് (https://se.census.gov.in; https://se.census.gov.in) സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ ന​ട​ത്തേ​ണ്ട​ത്. പോ​ർ​ട്ട​ലി​ൽ പ്ര​വേ​ശി​ച്ച് ആ​ദ്യം സം​സ്ഥാ​നം തെ​ര​ഞ്ഞെ​ടു​ക്ക​ണം. അ​ടു​ത്ത സ്‌​ക്രീ​നി​ൽ കു​ടും​ബ​നാ​ഥ​ന്റെ പേ​ര്, മൊ​ബൈ​ൽ ന​മ്പ​ർ, ഇ-​മെ​യി​ൽ വി​ലാ​സം എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മൊ​ബൈ​ൽ ഫോ​ണി​ൽ ല​ഭി​ക്കു​ന്ന ഒ.​ടി.​പി ന​ൽ​കി സ്ഥി​രീ​ക​രി​ക്ക​ണം. തു​ട​ർ​ന്ന് ജി​ല്ല​യു​ടെ പേ​രും വീ​ടു​ള്ള സ്ഥ​ല​വും ന​ൽ​കാം. മാ​പ്പി​ൽ സ്വ​ന്തം വീ​ട് ക​ണ്ടെ​ത്തി മാ​ർ​ക്ക് ചെ​യ്യ​ണം. ഇ​തോ​ടെ​യാ​ണ് ചോ​ദ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​ൻ​ഡോ തു​റ​ക്കു​ക. ജൂ​ൺ 16 ന് ​ശേ​ഷം മാ​ത്ര​മാ​ണ് പോ​ർ​ട്ട​ലി​ൽ പ്ര​വേ​ശി​ച്ച് ലോ​ഗി​ൻ ചെ​യ്യാ​നാ​വു​ക.

ആ​രാ​ണ് സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ ന​ട​ത്തേ​ണ്ട​ത്

കു​ടും​ബ​നാ​ഥ​നോ മ​റ്റ് മു​തി​ർ​ന്ന അം​ഗ​ങ്ങ​ൾ​ക്കോ ആ ​വീ​ട്ടി​ലെ സാ​ധാ​ര​ണ താ​മ​സി​ക്കു​ന്ന എ​ല്ലാ അം​ഗ​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കും. ഒ​ന്നാം ഘ​ട്ട​മാ​യ വീ​ടു​ക​ളു​ടെ ക​ണ​ക്കെ​ടു​പ്പി​ൽ കു​ടും​ബ​ത്തെ​യും വീ​ടി​നെ​യും കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ മാ​ത്ര​മാ​ണ് ശേ​ഖ​രി​ക്കു​ന്ന​ത്. 2027-ൽ ​ന​ട​ക്കു​ന്ന ജ​ന​സം​ഖ്യാ ക​ണ​ക്കെ​ടു​പ്പ് ഘ​ട്ട​ത്തി​ലാ​ണ് ആ ​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന എ​ല്ലാ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​ക.

മാ​പ്പി​ൽ വീ​ട് അ​ട​യാ​ള​പ്പെ​ടു​ത്ത​ണം

വീ​ടി​ന്റെ സ്ഥാ​നം മാ​പ്പി​ൽ കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ആ​ദ്യം ഡ്രോ​പ്പ് ഡൗ​ൺ മെ​നു​വി​ൽ നി​ന്നും ബ​ന്ധ​പ്പെ​ട്ട സം​സ്ഥാ​നം തെ​ര​ഞ്ഞെ​ടു​ക്ക​ണം. ജി​ല്ല​യു​ടെ പേ​ര് സെ​ല​ക്ട് ചെ​യ്ത ശേ​ഷം പി​ൻ​കോ​ഡ് ന​ൽ​ക​ണം ശേ​ഷം വി​ല്ലേ​ജ്, പ്ര​ദേ​ശം , സ്ട്രീ​റ്റ് അ​ല്ലെ​ങ്കി​ൽ പ്ര​ധാ​ന ലാ​ൻ​ഡ്‌​മാ​ർ​ക്ക് എ​ന്നി​വ​യി​ലൊ​ന്ന് ന​ൽ​കി സെ​ർ​ച്ചി​ൽ ക്ലി​ക്ക് ചെ​യ്യ​ണം. മാ​പ്പ് ലോ​ഡാ​യി​ക്ക​ഴി​ഞ്ഞാ​ൽ, ഓ​രോ വീ​ടു​ക​ളും വ്യ​ക്ത​മാ​യി കാ​ണു​ന്ന​തു​വ​രെ പൂ​ർ​ണ്ണ​മാ​യി സൂം ​ചെ​യ്യ​ണം. റോ​ഡി​ന്റെ കൃ​ത്യ​മാ​യ വ​ശ​വും അ​ടു​ത്തു​ള്ള ലാ​ൻ​ഡ്‌​മാ​ർ​ക്കു​ക​ളും കൃ​ത്യ​മാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​ക്കൊ​ണ്ട് ലൊ​ക്കേ​ഷ​ൻ മാ​ർ​ക്ക​ർ വീ​ടി​ന് മു​ക​ളി​ൽ ത​ന്നെ കൃ​ത്യ​മാ​യി സ്ഥാ​പി​ക്ക​ണം.

വീ​ട്ടി​ലു​ള്ള​യാ​ൾ എ​ന്നാ​ൽ

ഒ​രു വീ​ട്ടി​ൽ ഒ​രു​മി​ച്ച് താ​മ​സി​ക്കു​ക​യും ഒ​രേ അ​ടു​ക്ക​ള​യി​ൽ നി​ന്ന് ഭ​ക്ഷ​ണം പാ​കം ചെ​യ്ത് ക​ഴി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രെ​യാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ എ​ന്ന പ​രി​ഗ​ണ​ന​യി​ൽ വ​രു​ന്ന​ത്. വീ​ട്ടു​ജോ​ലി​ക്കാ​രി കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന​യാ​ളും അ​തേ അ​ടു​ക്ക​ള​യെ ആ​ശ്ര​യി​ക്കു​ന്ന​യാ​ളു​മാ​ണെ​ങ്കി​ൽ അ​വ​രും വീ​ട്ടി​ലു​ള്ള​യാ​ൾ എ​ന്ന പ​രി​ഗ​ണ​ന​യി​ൽ വ​രും. എ​ന്നാ​ൽ കു​ടും​ബാം​ഗ​മാ​ണെ​ങ്കി​ലും പ​ഠ​നാ​വ​ശ്യ​ത്തി​നോ, ജോ​ലി​ക്കോ സ്ഥി​ര​മാ​യി മ​റ്റി​ട​ങ്ങ​ളി​ലാ​ണെ​ങ്കി​ൽ അ​യാ​ളെ ക​ണ​ക്കെ​ടു​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തി​ല്ല.

ഇ​വ​ർ​ക്ക് സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ വേ​ണ്ട

ഓ​ൺ​ലൈ​ൻ വ​ഴി​യു​ള്ള സ്വ​യം വി​വ​ര​ശേ​ഖ​ര​ണം ‘സാ​ധാ​ര​ണ കു​ടും​ബ’​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ്. ഹോ​സ്റ്റ​ലു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, ആ​ശു​പ​ത്രി​ക​ൾ, ബോ​ർ​ഡി​ങ്ങു​ക​ൾ, വൃ​ദ്ധ​സ​ദ​ന​ങ്ങ​ൾ, ജ​യി​ലു​ക​ൾ എ​ന്നി​വ​യി​ൽ താ​മ​സി​ക്കു​ന്ന​വ​ർ സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ വേ​ണ്ട​തി​ല്ല. ഇ​വ​ർ​ക്ക് ഓ​ൺ​ലൈ​നാ​യി സ്വ​യം വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്താ​ൻ ക​ഴി​യി​ല്ല. സെ​ൻ​സ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ നേ​രി​ട്ട് ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ലെ​ത്തി വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കും. വ​ഴി​യോ​ര​ങ്ങ​ൾ, റെ​യി​ൽ​വേ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലും, ഫ്ലൈ ​ഓ​വ​റു​ക​ൾ​ക്ക് താ​ഴെ​യും, മ​റ്റ് പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും താ​മ​സി​ക്കു​ന്ന​വ​ർ​ക്ക് എ​ന്നി​വ​യെ സെ​ൻ​സ​സി​ൽ ഉ​ൾ​പ്പെ​ടു​ത്താ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ത്യേ​ക രാ​ത്രി​കാ​ല പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യാ​ണ് നേ​രി​ട്ടാ​ണ് വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക. വ്യാ​പാ​ര-​വാ​ണി​ജ്യ-​പൊ​തു സ്ഥാ​പ​ന​ങ്ങ​ൾ​ക്കും സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​നി​ല്ല. ഇ​വി​ടെ എ​ന്യൂ​മ​റേ​റ്റ​ർ​മാ​രെ​ത്തും.

സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ പൂ​ർ​ത്തി​യാ​യാ​ൽ

34 ചോ​ദ്യ​ങ്ങ​ളി​ൽ കെ​ട്ടി​ട ന​മ്പ​ർ, സെ​ൻ​സ​സ് ഹൗ​സ് ന​മ്പ​ർ, സെ​ൻ​സ​സ് വീ​ടി​ന്റെ ഉ​പ​യോ​ഗം, കു​ടും​ബ ന​മ്പ​ർ തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​നി​ൽ ന​ൽ​കേ​ണ്ട​തി​ല്ല. ഈ ​വി​വ​ര​ങ്ങ​ൾ എ​ന്യൂ​മ​റേ​റ്റ​ർ​മാ​ർ നേ​രി​ട്ടെ​ത്തി​യാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ക. സെ​ൻ​സ​സ് പൂ​ർ​ത്തി​യാ​യാ​ൽ 11 അ​ക്ക​ങ്ങ​ളു​ള്ള ഒ​രു സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ ഐ.​ഡി (എ​സ്.​ഇ. ഐ.​ഡി) എ​സ്.​എം.​എ​സ് വ​ഴി​യും ഇ-​മെ​യി​ൽ വ​ഴി​യും ല​ഭ്യ​മാ​കും. ‘H’അ​ക്ഷ​ര​ത്തി​ൽ തു​ട​ങ്ങു​ന്ന​താ​ണി​ത്. എ​ന്യൂ​മ​റേ​റ്റ​ർ വീ​ട് സ​ന്ദ​ർ​ശി​ക്കു​ന്ന സ​മ​യ​ത്ത് ഈ ​ഐ.​ഡി അ​വ​ർ​ക്ക് കൈ​മാ​റ​ണം. എ​ന്തെ​ങ്കി​ലും തി​രു​ത്ത​ലു​ക​ൾ വ​രു​ത്താ​നു​ണ്ടെ​ങ്കി​ൽ എ​ന്യൂ​മ​റേ​റ്റ​ർ വീ​ട്ടി​ൽ വ​രു​മ്പോ​ൾ ചെ​യ്യാം. മ​റു​പ​ടി​ക​ൾ ഒ​ത്തു​നോ​ക്കി ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷം മാ​ത്ര​മേ അ​വ​ർ വി​വ​ര​ങ്ങ​ൾ അ​ന്തി​മ​മാ​യി അ​പ്‌​ലോ​ഡ് ചെ​യ്യു​ക​യു​ള്ളൂ.

ന​ൽ​കി​യ വി​വ​ര​ങ്ങ​ൾ എ​ഡി​റ്റ് ചെ​യ്യാം

പൂ​രി​പ്പി​ച്ച വി​വ​ര​ങ്ങ​ൾ താ​ല്ക്കാ​ലി​ക​മാ​യി സേ​വ് ചെ​യ്തു​വെ​ക്കാ​നും നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ തി​രി​കെ വ​ന്ന് ഫോം ​പൂ​ർ​ത്തി​യാ​ക്കാ​നും പോ​ർ​ട്ട​ലി​ൽ സൗ​ക​ര്യ​മു​ണ്ട്. ഇ​ങ്ങ​നെ സേ​വ് ചെ​യ്ത വി​വ​ര​ങ്ങ​ൾ വീ​ണ്ടും ല​ഭ്യ​മാ​കു​ന്ന​തി​നാ​യി, മു​ൻ​പ് ലോ​ഗി​ൻ ചെ​യ്യാ​ൻ ഉ​പ​യോ​ഗി​ച്ച അ​തേ മൊ​ബൈ​ൽ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ച് ത​ന്നെ​യാ​ണോ ലോ​ഗി​ൻ ചെ​യ്തി​രി​ക്കു​ന്ന​ത് എ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. അ​തേ സ​മ​യം ഓ​രോ സം​സ്ഥാ​ന​ത്തി​നും സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​നാ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ ഫോം ​സ​ബ്മി​റ്റ് ചെ​യ്യേ​ണ്ട​തു​ണ്ട്. അ​തു​കൊ​ണ്ട് ത​ന്നെ സെ​ൽ​ഫ് എ​ന്യൂ​മ​റേ​ഷ​ൻ സ​മ​യം അ​വ​സാ​നി​ക്കു​ന്ന​തി​ന് മു​ൻ​പ് വ​രെ വി​വ​ര​ങ്ങ​ൾ തി​രു​ത്താ​നും പു​തു​ക്കാ​നും സാ​ധി​ക്കും. എ​ന്നാ​ൽ ഫോം ​അ​ന്തി​മ​മാ​യി സ​ബ്മി​റ്റ് ചെ​യ്തു​ക​ഴി​ഞ്ഞാ​ലോ അ​ല്ലെ​ങ്കി​ൽ സ്വ​യം വി​വ​ര​ശേ​ഖ​ര​ണ​ത്തി​നു​ള്ള സ​മ​യ​പ​രി​ധി ക​ഴി​ഞ്ഞാ​ലോ പി​ന്നീ​ട് മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ സാ​ധി​ക്കി​ല്ല. അ​തി​നു​ശേ​ഷം, സെ​ൻ​സ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ വീ​ട്ടി​ൽ വ​ന്ന് വി​വ​ര​ങ്ങ​ൾ ഒ​ത്തു​നോ​ക്കു​ന്ന സ​മ​യ​ത്ത് മാ​ത്ര​മേ എ​ന്തെ​ങ്കി​ലും തി​രു​ത്ത​ലു​ക​ൾ വ​രു​ത്താ​ൻ ക​ഴി​യു​ക​യു​ള്ളൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:censuspopulationGovernmentIndia
News Summary - Let's start counting; The country is going to census again after 16 years
Next Story