Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഓരോ തുള്ളി ജലവും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാകാം; ലോക ജലദിനത്തിൽ പ്രധാനമന്ത്രി

text_fields
bookmark_border
ജലസംരക്ഷണത്തിന്റെ പ്രാധാന്യവും ഈ വിഷയത്തിൽ സർക്കാർ പദ്ധതികളെക്കുറിച്ച് വിവരിക്കുന്ന ഒരു ഹ്രസ്വ വിഡിയോയും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.
ഓരോ തുള്ളി ജലവും സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാകാം; ലോക ജലദിനത്തിൽ പ്രധാനമന്ത്രി
cancel

ന്യുഡൽഹി: ലോക ജലദിനത്തിൽ ജലസംരക്ഷണത്തിന്‍റെ പ്രാധാന്യം ഓർമിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓരോ തുള്ളി ജലവും സംരക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാകണമെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്ത് ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കാനും ജല സംരക്ഷണത്തിനുമായി ജൽ ജീവൻ മിഷൻ പോലുള്ള നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജല സംരക്ഷണം ഒരു ബഹുജന പ്രസ്ഥാനമായി ഉയർന്നുവരുന്നത് സന്തോഷകരമായ കാര്യമാണ്. ജലസംരക്ഷണത്തിനായി രാജ്യത്ത് പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും സംഘടനകളെയും ഈ ദിനത്തിൽ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി അറിയിച്ചു.

ജലസംരക്ഷണത്തിന്റെ പ്രാധാന്യവും ഈ വിഷയത്തിൽ സർക്കാർ പദ്ധതികളെക്കുറിച്ച് വിവരിക്കുന്ന ഒരു ഹ്രസ്വ വിഡിയോയും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഈ വർഷത്തെ ലോക ജലദിനത്തിൽ ഭൂഗർഭ ജലനിരപ്പ് സംരക്ഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Let's reaffirm our pledge to save every drop of water, says PM Modi on World Water Day
Next Story