ലശ്കറെ ത്വയ്യിബ കമാൻഡർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
text_fieldsശ്രീനഗർ: ലശ്കറെ ത്വയ്യിബ കമാൻഡർ ബശിർ ലശ്കറി സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. അനന്ത്നാഗ് ജില്ലയിൽ ഉണ്ടായ ഏറ്റുമുട്ടലിലാണ് ലശ്കർ കമാൻഡറും ആസാദ് ദാദയെന്ന മെറ്റാരു തീവ്രവാദിയും കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിനിടെ നാട്ടുകാരിൽ രണ്ടുപേരും കൊല്ലപ്പെട്ടു.
ഇന്നു രാവിലെ മുതൽ നടക്കുന്ന ഏറ്റുമുട്ടൽ അവസാനിച്ചുവെന്നും ഡി.ജി.പി എസ്.പി വെയ്ദ് അറിയിച്ചു.
ജൂൺ 17ന് ബശിർ ലശ്കറി നടത്തിയ ആക്രമണത്തിൽ ഏഴു െപാലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.അതിനു ശേഷം ജമ്മു കശ്മീർ പൊലീസ് ബശിർ ലശ്കറിയുടെ തലക്ക് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
അനന്ത്നാഗ് ജില്ലയിലെ ദൈൽഗാം ഗ്രാമത്തിലെ ഒരു കെട്ടിടത്തിൽ ലശ്കറെ ത്വയ്യ്ബ കമാൻഡർ ഉൾപ്പെടെ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ഏറ്റുമുട്ടൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
