Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിൽ അഞ്ച് മുഖ്യമന്ത്രിമാർ ആവട്ടെ -പരിഹാസവുമായി നരേന്ദ്ര മോദി

text_fields
bookmark_border
അധികാരത്തർക്കത്തിൽ ആടിയുലയുകയാണ് കർണാടകയിലെ കോൺഗ്രസ് സർക്കാർ
കേരളത്തിൽ അഞ്ച് മുഖ്യമന്ത്രിമാർ ആവട്ടെ -പരിഹാസവുമായി നരേന്ദ്ര മോദി
cancel
camera_alt

ബംഗളൂരുവിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ബംഗളൂരു: കേരളത്തിൽ അഞ്ചു വർഷത്തേക്ക് അഞ്ച് മുഖ്യമന്ത്രിമാരെയോ രണ്ടര വർഷം വീതം കാലാവധിയിൽ രണ്ട് മുഖ്യമന്ത്രിമാരേയോ തെരഞ്ഞെടുക്കാൻ കോൺഗ്രസ് ഹൈകമാൻഡിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആർട്ട് ഓഫ് ലിവിങിന്റെ 45ാം വാർഷികത്തിൽ പങ്കെടുക്കാൻ ബംഗളൂരുവിലെത്തിയ വേളയിൽ ബി.ജെ.പി നേതാക്കൾ നൽകിയ സ്വീകരണത്തിൽ സംസാരിക്കവെയാണ് മോദിയുടെ പരിഹാസ ഫോർമുല.കേരളത്തിൽ ബി.ജെ.പി എം.എൽ.എമാരുടെ എണ്ണം വർധിച്ചുവരികയാണെന്നും വരുംദിവസങ്ങളിൽ കേരളത്തിൽ പാർട്ടി ഭൂരിപക്ഷം നേടുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

കർണാടകയിൽ ബി.ജെ.പിക്ക് അനുകൂലമായ വലിയ ജനപിന്തുണ ദൃശ്യമാണെന്നും സംസ്ഥാനത്ത് കാവി തരംഗം ആഞ്ഞടിക്കുകയാണെന്നും മോദി അഭിപ്രായപ്പെട്ടു. അധികാരത്തർക്കത്തിൽ ആടിയുലയുകയാണ് കർണാടകയിലെ കോൺഗ്രസ് സർക്കാർ. അസം, പശ്ചിമ ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിൽ ബി.ജെ.പി മുന്നേറി. ജനങ്ങൾ പാർട്ടിയിൽ അർപ്പിക്കുന്ന വിശ്വാസത്തിന്റെ തെളിവാണ് തുടർച്ചയായ ഭരണം. കോൺഗ്രസ് ഭരണകൂടങ്ങൾ അധികാരമേറ്റ് ആറുമാസത്തിനകം ജനവിരുദ്ധ വികാരം നേരിടുമ്പോൾ ബി.ജെ.പിക്ക് ഭരിക്കാൻ ജനങ്ങൾ വീണ്ടും വീണ്ടും അവസരം നൽകുകയാണ്. തമിഴ്‌നാട്ടിൽ ഡി.എം.കെയെ കോൺഗ്രസ് പിന്നിൽനിന്ന് കുത്തിയെന്നും അധികാരമോഹമാണ് കോൺഗ്രസിനെ നയിക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി. പശ്ചിമ ബംഗാളിലെ വിജയത്തെ കർണാടകയിലെ പ്രവർത്തകരുടെ വിജയമായാണ് കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ ബി.വൈ. വിജയേന്ദ്ര സ്വീകരണത്തിന് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Let there be five Chief Ministers in Kerala - Narendra Modi mocks
Next Story