Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപഴയ നോട്ടുകൾ...

പഴയ നോട്ടുകൾ ​​കൊണ്ട് വിത്തുകൾ വാങ്ങാമെന്ന്​ കൃഷിമന്ത്രി;അനുവദിക്കിലെന്ന്​ ധനകാര്യമന്ത്രി

text_fields
bookmark_border
പഴയ നോട്ടുകൾ ​​കൊണ്ട് വിത്തുകൾ  വാങ്ങാമെന്ന്​  കൃഷിമന്ത്രി;അനുവദിക്കിലെന്ന്​ ധനകാര്യമന്ത്രി
cancel

ന്യൂഡൽഹി: കർഷകർക്ക്​ വിത്തുകൾ വാങ്ങാനായി പഴയ നോട്ടുകൾ ഉപയോഗിക്കാൻ അനുവദിക്കണമെന്ന കൃഷിമന്ത്രിയുടെ ആവശ്യം ധനമന്ത്രി തള്ളി. ജൻധൻ യോജന അക്കൗണ്ടുകളുള്ളവർക്ക്​ സൗകര്യം ലഭ്യമാക്കണമെന്നായിരുന്നു കൃഷിമന്ത്രി രാധ മോഹൻ സിങി​​െൻറ  ആവശ്യം.
 
നേരത്തെ കർഷകർക്ക്​ ഒരാഴ്​ച  ബാങ്കുകളിൽ നിന്ന്​ പിൻവലിക്കാവുന്ന തുക 25000 രൂപയായി വർധിപ്പിച്ചിരുന്നു. ഇതി​​െൻറ കൂടി പശ്​ചാത്തലത്തിലായിരുന്നു ആവശ്യം. എന്നാൽ ഇത്തരത്തിൽ അനുവാദം നൽകിയാൽ അത്​ കള്ളപണത്തി​​െൻറ വ്യാപാനത്തിന്​ കാരണമാവുമെന്ന്​ പറഞ്ഞാണ്​ അരുൺ ജെയ്​റ്റ്​ലി ആവശ്യത്തെ നിരാകരിച്ചത്​.

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങും ഇതേ ആവശ്യമുന്നയിച്ച്​ ധനമന്ത്രി അരുൺജെയ്​റ്റലിക്ക്​ കത്തയച്ചിരുന്നു. നാഷണൽ സീഡ്​ കോർപ്പറേഷൻ വഴി വിത്തുകൾ വാങ്ങാൻ നവംബർ 24 വരെയെങ്കിലും പഴയ നോട്ടുകൾ ഉപയോഗിക്കാൻ അനുവദിക്കണമെന്നാണ്​ മൻമോഹൻ സിങ്​ ആവശ്യപ്പെട്ടത്​. എകദേശം 638.09 ലക്ഷം ഹെക്​ടറിൽ റാബി വിളയിറക്കാൻ​ ഒരുങ്ങുകയാണ്​ രാജ്യത്തെ ബഹുഭ​ൂരിപക്ഷം കർഷകരും ഇൗയൊരു പശ്​ചാതലത്തിലാണ്​ ഇൗയൊരാവ​ശ്യം ഉയർന്ന്​ വന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:currency demonetization
News Summary - Let farmers buy seeds with old notes, says Agriculture Minister; Finance says no
Next Story