Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യ 50 ആയുധങ്ങൾ പ്രയോഗിച്ചപ്പോൾ തന്നെ പാകിസ്താൻ കീഴടങ്ങിയെന്ന് എയർ മാർഷൽ തിവാരി

text_fields
bookmark_border
Operation sindoor
cancel

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേന 50ൽ താഴെ ആയുധങ്ങൾ പ്രയോഗിച്ചപ്പോൾ തന്നെ പാകിസ്താൻ കീഴടങ്ങിയെന്ന് വൈസ് ചീഫ് ഓഫ് എയർ സ്റ്റാഫ് എയർ മാർഷൽ നർമദേശ്വർ തിവാരി. പാകിസ്താനിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.

മെയ് ഒമ്പതിന് രാത്രി നടന്ന ആക്രമണത്തിന് പിന്നാലെ പാകിസ്താനുമേൽ സമ്പൂർണമായ ആധിപത്യം സ്ഥാപിക്കുകയായിരുന്നു ഇന്ത്യയുടെ ലക്ഷ്യം. അതിനായുള്ള ആക്രമണങ്ങളാണ് നടത്തിയത്. 50തിൽ താഴെ ആയുധങ്ങൾ ഉപയോഗിച്ചപ്പോഴേക്കും പാകിസ്താനുമേൽ ഇന്ത്യക്ക് മേധാവിത്വമായി. ഇതിന് മുമ്പ് ഒരിക്കലും ഇങ്ങനെ സംഭവിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.ടി.വി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു തിവാരി.

1971ലെ യുദ്ധത്തിൽ പോലും ആ​ക്രമിക്കാൻ കഴിയാതിരുന്ന പല സൈനികതാവളങ്ങളും ഓപ്പറേഷൻ സിന്ദൂറി​നിടെ ആക്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എല്ലാ ആയുധങ്ങളും കൃത്യമായി വിലയിരുത്തി അതിനനുസരിച്ച് ആക്രമണം ആസൂത്രണം ചെയ്യാൻ കഴിഞ്ഞതാണ് ഇന്ത്യയുടെ വിജയമെന്നും അദ്ദേഹം പറഞ്ഞു. ഏപ്രിൽ 22നുണ്ടായ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയത്.

മേയ് ഏഴിന് ഇന്ത്യ നടത്തിയ തിരിച്ചടിയിൽ പാകിസ്താനിലെയും പാക്കധീന കശ്മീരിലെയും ഒമ്പത് ഭീകരകേന്ദ്രങ്ങൾ ഇന്ത്യൻ സേന തകർത്തു. നൂറിലേറെ ഭീകരരെ വധിച്ചെന്നാണ് ഔദ്യോഗിക റിപ്പോർട്ട്.

ഓപറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല -സംയുക്തസേനാ മേധാവി

ന്യൂഡൽഹി: ഓപറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ലെന്നും ഇപ്പോഴും തുടരുകയാണെന്നും സംയുക്തസേനാ മേധാവി ജനറൽ അനിൽ ചൗഹാൻ. വർഷം മുഴുവൻ 24 മണിക്കൂറും സേന സർവസന്നാഹത്തോടെയാണ് നിലകൊള്ളുന്നതെന്ന് പ്രതിരോധവകുപ്പുമായി ബന്ധപ്പെട്ട സെമിനാറിൽ പങ്കെടുക്കവേ ജനറൽ ചൗഹാൻ വ്യക്തമാക്കി.

യുദ്ധത്തിലും അറിവിലും സൈന്യത്തിന് ഒരുപോലെ പ്രാവീണ്യം വേണം. യുദ്ധത്തിന് മൂന്ന് തലങ്ങളാണ്: അടവുകൾ, പ്രവൃത്തി, എല്ലാ മേഖലയിലുമുള്ള തന്ത്രപരമായ ആധിപത്യമുറപ്പാക്കൽ. യോദ്ധാവിന് ഈ മൂന്ന് തലങ്ങളിലും പ്രാവീണ്യമുണ്ടാകണം. അടിക്കടിയുള്ള സാങ്കേതികവിദ്യാ പ്രവാഹത്താൽ എല്ലായിടത്തും അസാധാരണവേഗമാണ്. യുദ്ധതന്ത്രങ്ങളുടെ കാര്യത്തിൽ മൂന്നാം വിപ്ലവമാണിപ്പോൾ. അതിന്റെ മുനമ്പിലാണ് നാമിപ്പോൾ. ഒന്നും രണ്ടും തലമുറ യുദ്ധതന്ത്രങ്ങളെ മൂന്നാം തലമുറയുമായി ബന്ധിപ്പിച്ച് മുന്നേറുകയാണെന്നും

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Less than 50 weapons fired by IAF forced Pakistan to call for ending conflict: Air Marshal Tiwari
Next Story