Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമരുന്ന്​ ക്ഷാമം, നൂറിൽ...

മരുന്ന്​ ക്ഷാമം, നൂറിൽ താഴെ​ ഐ.സി.യു കിടക്കകൾ മാത്രം; ഡൽഹിയിൽ സ്ഥിതി രൂക്ഷമെന്ന്​ കെജ്​രിവാൾ

text_fields
bookmark_border
covid-hospital
cancel

ന്യൂഡൽഹി: നൂറിൽ താഴെ കിടക്കകൾ മാത്രമാണ്​ ഡൽഹിയിലെ ഐ.സി.യുകളിൽ മിച്ചമുള്ളതെന്ന്​ ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്​രിവാൾ. കോമൺവെൽത്ത്​ ഗെയിംസ്​ വില്ലേജും ചില സ്​കൂളുകളും കോവിഡ്​ രോഗികളെ പാർപ്പിക്കാനുള്ള സെന്‍ററുകളാക്കു​െമന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച രാവിലെ മന്ത്രിസഭ യോഗത്തിന്​ ശേഷം മാധ്യമങ്ങ​ളെ അറിയിച്ചതാണിക്കാര്യം​.

ഡൽഹിയിലെ അവസ്ഥയെ കുറിച്ച്​ കേന്ദ്ര ആഭ്യന്തര വകുപ്പ്​ മന്ത്രി അമിത്​ ഷായുമായും ആരോഗ്യ മന്ത്രി ഹർഷ്​വർധനുമായും സംസാരിച്ചിട്ടുണ്ട്​. കൂടുതൽ കിടക്കകളും ഓക്​സിജൻ സിലിണ്ടറുകളും വേണമെന്ന്​ ആവശ്യപ്പെട്ടിട്ടുണ്ട്​. പുതുതായി 6000 കിടക്കകൾ കൂടി വരു​ം ദിവസങ്ങളിൽ എത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്നും കെജ്​രിവാൾ പറഞ്ഞു. രാജ്യതലസ്ഥാനത്ത്​ കോവിഡ്​ രൂക്ഷമായ പശ്ചാത്തലത്തിൽ ലഭ്യമായ കിടക്കകളുടെ എണ്ണം വർധിപ്പിക്കാനുള്ള കഠിന പരിശ്രമത്തിലാണ്​ ഡൽഹി സർക്കാർ.

ഡൽഹിയിൽ കിടക്കകളുടെയും ഓക്​സിജന്‍റെയും അവശ്യ മരുന്നുകളുടെയും ലഭ്യതക്കുറവ്​ അനുഭവപ്പെടുന്നുണ്ട്​. ശനിയാഴ്ച വൈകുന്നേരത്തെ കണക്കനുസരിച്ച്​ 24 മണിക്കൂറിനിടെ 24,000 പേർക്കാണ്​ ഡൽഹിയിൽ പുതുതായി കോവിഡ്​ സ്ഥിരീകരിച്ചത്​. ഐ.സി.യുകളിൽ 90 ശതമാനം കിടക്കകളും രോഗികളാൽ നിറഞ്ഞിരിക്കുന്നതിനാൽ പുതുതായി കോവിഡ്​ സ്ഥിരീകരിച്ച്​ എത്തുന്നവർ കിടക്കയില്ലാ​െത ബുദ്ധിമുട്ടിലാവുകയാണ്​.

ഓക്​സിജൻ സിലിണ്ടറുകൾക്ക്​ വേണ്ടി സ്വകാര്യ വിതരണക്കാരെ സമീപിച്ചവർക്ക്​ സ്​റ്റോക്കില്ലെന്ന മറുപടിയാണ്​ ലഭിച്ചത്​. ഡൽഹിയിൽ 24 മണിക്കൂറിനുള്ളിൽ കോവിഡ്​ ടെസ്റ്റ്​ പോസിറ്റിവിറ്റി നിരക്ക് 24 ശതമാനത്തിൽ നിന്ന്​ 30 ശതമാനമായി ഉയർന്നിട്ടുണ്ട്​​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arvind Kejriwaldelhi covid​Covid 19icu beds
News Summary - Less than 100 ICU beds left in Delhi, says CM Arvind Kejriwal
Next Story