ബംഗളൂരു നഗരത്തിൽ 17 വളർത്തുമൃഗങ്ങളെ കൊന്നുതിന്ന പുലി സി.സി.ടി.വിയിൽ പതിഞ്ഞു
text_fieldsബംഗളൂരു: ജനവാസകേന്ദ്രത്തിൽ പ്രവേശിച്ച് 17 വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്ന പുലിയുടെ ദൃശ്യങ്ങള്‍ പുറത്ത്. ബംഗളൂരു നഗരത്തെ ഭീതിയിലാഴ്ത്തി കറങ്ങിനടക്കുന്ന പുലിയുടെ ദൃശ്യങ്ങൾ നന്ദിയിലെ ഇടനാഴിയിൽ സ്ഥാപിച്ച സി.സി.ടി.വിയിലാണ് പതിഞ്ഞത്. ഗിരിനഗര്‍ പൊലീസ് സ്റ്റേഷന് സമീപത്ത് പുലി നില്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അര്‍ദ്ധരാത്രി 12 മണിക്ക് ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേക്ക് പുലി വരുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ഡിസംബര്‍ 11ന് സിസിടിവിയില്‍ പതിഞ്ഞതായിരുന്നു ഇൗ ദൃശ്യങ്ങള്‍.
കഴിഞ്ഞ ഞായറാഴ്ച്ചയായിരുന്നു സംഭവം നടന്നത്. ആറ് ആടുകളെയും 11 ആട്ടിൻകുട്ടികളെയുമടക്കം 17 വളര്‍ത്തുമൃഗങ്ങളെയായിരുന്നു പുലി പിടിച്ചു കൊണ്ടുപോയത്. ഗിരിനഗറിന് സമീപമുള്ള വീരഭദ്ര നഗറിലെ ഷെഡിനുള്ളിൽ പ്രവേശിച്ചാണ് പുലി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചത്.
After killing 6 goats, 11 sheep in Bengaluru's Girinagar, Leopard spotted in Nandi corridor | Watch#Bengaluru #Girinagar
— IBTimes 🇮🇳 (@ibtimes_india) December 16, 2020
For more visit https://t.co/v9rzHLlyZH pic.twitter.com/KiGSclgWXp
ഞായറാഴ്ച രാത്രി എട്ടരയോടെ വളർത്തുമൃഗങ്ങൾക്ക് ഭക്ഷണം നൽകി വീട്ടിലേക്ക് പോയതായി ഷെഡിൽ ജോലി നോക്കുന്ന തൊഴിലാളി പറഞ്ഞു. പിറ്റേന്ന് രാവിലെ തിരിച്ചുവന്നപ്പോൾ ആടുകളെ ചത്തനിലയിൽ കണ്ടെത്തുകയായിരുന്നു. എന്തായാലും സംഭവത്തിന് ശേഷം രാത്രി അനാവശ്യമായി പുറത്തിറങ്ങരുതെന്ന് വനംവകുപ്പ് പരിസരവാസികളോട് നിർദേശിച്ചിട്ടുണ്ട്. പുലിയെ പിടികൂടാനായി പരിശ്രമം തുടങ്ങിയ അവർ നാട്ടുകാരോട് പരിഭ്രാന്തരാകേണ്ട എന്നും അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

