Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right16 വയസ്സുകാരിയെ...

16 വയസ്സുകാരിയെ പിതാവിന്‍റെ മുന്നിൽ വെച്ച്​ പുലി കടിച്ചുകൊന്നു

text_fields
bookmark_border
16 വയസ്സുകാരിയെ പിതാവിന്‍റെ മുന്നിൽ വെച്ച്​ പുലി കടിച്ചുകൊന്നു
cancel

ഭോപ്പാൽ: മധ്യപ്രദേശിലെ സിയോണി ജില്ലയിൽ 16കാരിയെ പുള്ളിപ്പുലി കൊലപ്പെടുത്തി. കനിവാഡ വനമേഖലയിൽ പാണ്ഡിവദക്ക്​ അടുത്ത്​ ശനിയാഴ്ച ഉച്ചക്കാണ്​ സംഭവം. പിതാവിനൊപ്പമെത്തിയ പെൺകുട്ടിയെ പുലി കൊലപ്പെടുത്തുകയാ​യിരുന്നെന്ന്​ ഫോറസ്റ്റ്​ റേഞ്ചർ യോഗേഷ്​ പ​േട്ടൽ പറഞ്ഞു.

കന്നുകാലികൾക്ക്​ പുല്ല്​ നൽകാനായി വനത്തിനുള്ളിലേക്ക്​ എത്തിയതായിരുന്നു പെൺകുട്ടിയും പിതാവും. തൊട്ടുപിന്നാലെ പുലി ആക്രമിക്കുകയായിരുന്നു. രവീന യാദവ്​ എന്ന പെൺകുട്ടിയാണ്​ മരണപ്പെട്ടത്​. ആക്രമിക്കുന്നത്​​ കണ്ടതോടെ പെൺകുട്ടിയുടെ പിതാവ് പുലിയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. കൂടുതൽ ആളുകൾ എത്തിയതോ​െട പുലി മൃതദേഹം ഉപേക്ഷിച്ച്​ കാട്ടിലേക്ക്​ കടന്നു കളയുകയായിരുന്നു.

പെൺകുട്ടിയുടെ കുടുംബത്തിന്​ അടിയന്തിരമായി 10000രൂപ അനുവദിച്ചതായി ഫോറസ്റ്റ്​ റേഞ്ചർ പ്രതികരിച്ചു. നാലുലക്ഷം രൂപ പിന്നീട്​ അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുലിയെ പിടിക്കാനുള്ള ശ്രമങ്ങൾ ഉൗർജ്ജിതമാക്കിയതായി വനം വകുപ്പ്​ ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ സെപ്​റ്റംബർ 15ന്​ സിയോണി ജില്ലയിൽ 50 കാരിയെ പുലി കടിച്ചു കൊന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:leopard Attack
News Summary - Leopard mauls teenage girl to death in front of her fathe
Next Story