ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ എട്ടു വയസ്സുകാരി പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. പിത്തോറഗഡിലെ ഗ്രാമത്തിലാണ് സംഭവം.
ഞായറാഴ്ച രാത്രി മുതൽ പെൺകുട്ടിയെ കാണാതായിരുന്നെന്ന് അധികൃതർ പറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിൽ വീടിന് സമീപത്തെ വനമേഖലയിൽനിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു.
പുള്ളിപ്പുലിയെ പിടികൂടാൻ കൂട് സ്ഥാപിച്ചതായി അധികൃതർ അറിയിച്ചു.