Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപാകിസ്താനിൽ നിന്നും...

പാകിസ്താനിൽ നിന്നും അതിർത്തി കടന്ന് പുള്ളിപ്പുലി ഇന്ത്യയിലെത്തി; ജനങ്ങൾക്ക് ജാഗ്രത നിർദേശം -വിഡിയോ

text_fields
bookmark_border
പാകിസ്താനിൽ നിന്നും അതിർത്തി കടന്ന് പുള്ളിപ്പുലി ഇന്ത്യയിലെത്തി; ജനങ്ങൾക്ക് ജാഗ്രത നിർദേശം -വിഡിയോ
cancel

ന്യൂഡൽഹി: അന്താരാഷ്ട്ര അതിർത്തി കടന്ന് പാകിസ്താനിൽ നിന്നും ഇന്ത്യയിലേക്ക് പുള്ളിപ്പുലിയെത്തി. ശനിയാഴ്ചയാണ് സംഭവം. ജമ്മുകശ്മീരിലെ രാംഗ്രാഹ് സബ് സെക്ടറിലാണ് പുള്ളിപ്പുലി ഇന്ത്യൻ അതിർത്തിയിലേക്ക് കടന്നത്. ശനിയാഴ്ച രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.

പുള്ളിപ്പുലി അതിർത്തി കടക്കുന്നതിന്റെ വിഡിയോ ബി.എസ്.എഫ് പങ്കുവെച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളിലൂടെ വിഡിയോ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. പുള്ളിപ്പുലി അതിർത്തി കടന്ന് എത്തിയതിന്റെ പശ്ചാത്തലത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നേരത്തെ പുള്ളിപ്പുലി വളർത്തുനായയെ കൊല്ലുന്നതിന്റെ വിഡിയോ പുറത്തുവന്നിരുന്നു. മഹാരാഷ്ട്രയിലെ പൂണെ ജില്ലയിലെ ഹിൻജെവാദി ഇൻഫോ ടെക് പാർക്ക് ഏരിയയിലാണ് സംഭവം. സി.സി.ടി.വി കാമറയിലാണ് സംഭവത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LeopardPakistan
News Summary - Leopard enters Indian territory after crossing International Border from Pakistan in Samba district
Next Story