Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Leopard
cancel
Homechevron_rightNewschevron_rightIndiachevron_rightയു.പിയിലെ സ്​കൂളിൽ...

യു.പിയിലെ സ്​കൂളിൽ പുലിയുടെ ആക്രമണം; ഒരു വിദ്യാർഥിക്ക്​ പരിക്ക്​

text_fields
bookmark_border

ലഖ്​നോ: ഉത്തർപ്രദേശിലെ അലിഗഡിലെ സ്​കൂളിൽ പുലിയുടെ ആക്രമണം. ഒരു​ വിദ്യാർഥിക്ക്​ പരിക്കേറ്റു. അലിഗഡിലെ ചൗധരി നിഹാൽ സിങ്​ ഇന്‍റർ കോളജിലാണ്​ സംഭവം.

പുലർച്ചെയായിരുന്നു പുലി സ്​കൂളിൽ കടന്നത്​. ക്ലാസ്​മുറിയിൽ കിടക്കുകയായിരുന്നു പുലി. 'ഞാൻ ക്ലാസ്​മുറിയിൽ കയറിയപ്പോൾ അവിടെ പുലി കിടക്കുന്നത്​ കണ്ടു. ആ നിമിഷം ഞാൻ പിന്തിരിഞ്ഞ്​ ഓടി. ഇതോടെ പുലി പിറകിൽനിന്ന്​ ആക്രമിക്കുകയും മുതുകിലും കൈയിലും കടിക്കുകയുമായിരുന്നു' -ആക്രമണത്തിന്​ ഇരയായ വിദ്യാർഥി ലക്കി രാജ്​ സിങ്​ പറഞ്ഞു. പരിക്കേറ്റ ലക്കിയെ ആശ​ുപത്രിയിൽ പ്രവേശിപ്പിച്ചു.

രാവിലെ വിദ്യാർഥികൾ എത്തുന്നതിന്​ മുമ്പ്​ പുലി ക്ലാസ്​മുറിയിൽ കടന്നിരുന്നു. ഒരു വിദ്യാർഥിയെ ആക്രമിക്കുകയും ചെയ്​തു. പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോൾ അവൻ വീട്ടിലാണ് -സ്​കൂൾ പ്രിൻസിപ്പൽ യോഗേഷ്​ യാദവ്​ പറഞ്ഞു.

പുലിയെ ക്ലാസ്​മുറിയിൽ പൂട്ടിയിട്ട്​ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ സ്​കൂളിന്​ ചുറ്റും നാട്ടുകാരും വിദ്യാർഥികളും തടിച്ചുകൂടിയിരുന്നു. പിന്നീട്​ പുലിയെ വനംവകുപ്പ്​ അധികൃതരെത്തി പിടികൂടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LeopardUP School
News Summary - Leopard Breaks Into Aligarh School, Injures Student
Next Story