Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightആരേ കോളനിയിൽ വയോധികയെ...

ആരേ കോളനിയിൽ വയോധികയെ പുലി ആക്രമിച്ചു; രക്ഷപ്പെട്ടത് തലനാരിഴക്ക് -വിഡിയോ

text_fields
bookmark_border
leopard attack 309321
cancel

മുംബൈ: ആരേ മിൽക് കോളനിയിൽ 55കാരിയെ പുലി ആക്രമിച്ചു. ബുധനാഴ്ച രാത്രിയാണ് സംഭവം. ഇവിടെ സമീപകാലത്തുണ്ടാകുന്ന ആറാമത്തെ പുലി ആക്രമണമാണിത്.

സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. വീടിന് മുന്നിൽ വെച്ചാണ് ആക്രമണം. പതുങ്ങിയിരിക്കുന്ന പുലി വയോധികയുടെ മേൽ ചാടിവീഴുന്നത് ദൃശ്യങ്ങളിൽ കാണാം. പുലിയെ കുതറിത്തെറിപ്പിക്കുന്ന ഇവർ ഊന്നുവടി ഉയർത്തുകയും നിലവിളിക്കുകയും ചെയ്തതോടെ പുലി പിൻവാങ്ങുകയായിരുന്നു. മുഖത്ത് ചെറിയ പരിക്ക് മാത്രമാണ് ഇവർക്കുള്ളത്.


രണ്ട് വയസുള്ള പുലിയാണ് മേഖലയിൽ കണ്ടതെന്നും എല്ലാ ആക്രമണങ്ങൾക്കു പിന്നിലും ഈ പുലി തന്നെയായിരിക്കുമെന്നുമുള്ള നിഗമനത്തിലാണ് വനംവകുപ്പ് അധികൃതർ.


(Video courtesy: ANI)

Show Full Article
TAGS:leopard Attack 
News Summary - Leopard attacks woman at Aarey Milk Colony
Next Story