നാഗ്പൂരിൽ ജനവാസമേഖലയിൽ പുലി ആക്രമണം; ഏഴു പേർക്ക് പരിക്ക്
text_fieldsനാഗ്പൂർ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ ജനവാസ മേഖലയിലിറങ്ങിയ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്ന് റിപ്പോർട്ട്.
ഇന്ന് രാവിലെയാണ് ആളുകളെ ആക്രമിച്ച് പുള്ളിപ്പുലി പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. പല തവണ വനം വകുപ്പ് പുലിയെ പിടികൂടാന്‍ ശ്രമിച്ചെങ്കിലും പരാജപ്പെടുകയായിരുന്നു. പുലിയെ 10 മണിക്കൂർ നീണ്ട ശ്രമത്തിനടുവിലാണ് വനം വകുപ്പ് പിടികൂടിയത്.
നാഗ്പൂരിലെ പാർഡിയിൽ വനത്തോട് ചേർന്ന് കിടക്കുന്ന ശിവനഗർ ഗ്രാമത്തിലാണ് സംഭവം. പിടികൂടിയ പുലിയെ ഉൾക്കാട്ടിൽ തുറന്ന് വിടാനാണ് വനം വകുപ്പിന്റെ തീരുമാനം. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. പുലി ഇടുങ്ങിയ പാതകളിലൂടെ പോകുന്നതും മേൽക്കൂരകളിൽ കയറുന്നതും ദൃശ്യങ്ങളിൽ കാണാം.
സംസ്ഥാനത്ത് ജനവാസമേഖലയിൽ വന്യജീവി ആക്രമണം വർധിക്കുന്നുണ്ടെന്നും അതിനാൽ ആടുകളെ കാട്ടിനുള്ളിൽലെത്തിച്ച് പുലികൾക്ക് തീറ്റയായി നൽകി സാഹചര്യം ഒഴിവാക്കാനാണ് ഇപ്പോൾ സർക്കാർ ആലോചിക്കുന്നതെന്ന് മഹാരാഷ്ട്ര വനം മന്ത്രി ഗണേഷ് നായിക് പറഞ്ഞു. വിഷയത്തിൽ നിയമസഭ സമ്മേളനത്തിൽ തീരുമാനമെടുക്കുമെന്ന് വനം മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

