
representative image
മാതാപിതാക്കൾക്കൊപ്പം കിടന്നുറങ്ങിയ എട്ടുവയസുകാരിയെ പുലി കടിച്ചുകൊന്നു
text_fieldsസൂറത്ത്: ഗുജറാത്തിൽ മാതാപിതാക്കൾക്കൊപ്പം വീടിന്‍റെ ടെറസിൽ കിടന്നുറങ്ങിയ എട്ടുവയസുകാരിയെ പുലി കടിച്ചുകൊന്നു. അമ്രേലി ജില്ലയിൽ നെസ്ദി താലൂക്കിലാണ് സംഭവം. കാർഷിക തൊഴിലാളികളായ മാതാപിതാക്കളുടെ മകളായ പായൽ ദേവകയാണ് െകാല്ലപ്പെട്ടത്.
അഞ്ച് സഹോദരങ്ങൾക്കും മാതാപിതാക്കൾക്കുമൊപ്പം വയലിന് നടുവിലെ കോേട്ടജിന്റെ ടെറസിൽ കിടന്നുറങ്ങുകയായിരുന്നു പെൺകുട്ടി. മരത്തിലൂടെ വലിഞ്ഞുകയറി ടെറസിലേക്ക് ചാടിക്കയറിയ പുലി പെൺകുട്ടിയുടെ കഴുത്തിൽ കടിച്ചെടുത്ത് താഴേക്ക് ചാടുകയായിരുന്നു. പെൺകുട്ടിയുടെ കരച്ചിൽ േകട്ട് ഉണർന്ന പിതാവ് പിന്തുടർന്നെങ്കിലും പുലി 80 മീറ്ററോളം കുട്ടിയെ എടുത്തുെകാണ്ടുപോയി ഉപേക്ഷിച്ചു. കുട്ടിയുടെ കഴുത്തിൽ മാരക പരിക്കേറ്റതിനാൽ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പുതന്നെ മരിച്ചതായി വനം വകുപ്പ് അധികൃതർ പറഞ്ഞു.
പെൺകുട്ടിയുടെ മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കിയശേഷം വീട്ടുകാർക്ക് കൈമാറി. പുലിയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
തുടർച്ചയായി വന്യമൃഗങ്ങളുടെ ആക്രമണമുണ്ടാകുന്ന പ്രദേശമാണ് ഇവിടം. 2020 ഡിസംബർ മുതൽ ഇതുവരെ എട്ടു ആക്രമണങ്ങൾ റിേപ്പാർട്ട് ചെയ്തു. ഇതിൽ ആറുപേർ കൊല്ലപ്പെടുകയും രണ്ടുപേർ രക്ഷപ്പെടുകയും ചെയ്തിരുന്നു.