വധശിക്ഷയിലെ ഇളവ് കുറ്റകൃത്യങ്ങൾ കൂട്ടുന്നു -സുപ്രീംകോടതി
text_fieldsന്യൂഡൽഹി: വധശിക്ഷ ജീവപര്യന്തമാക്കി കുറക്കുന്നതിലെ കോടതിയുടെ ഉദാര സമീപനം മൂലം രാജ്യത്ത് കുറ്റകൃത്യം വർധിക്കുകയാണെന്നും ഇതിന് അന്ത്യം കുറിക്കണമെന്നും സുപ്രീംകോടതി.
കൊലപാതകക്കേസിൽ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ച തടവുകാരനെ കാലാവധി പൂർത്തിയാകുന്നതിനുമുമ്പ് വിട്ടയക്കണമെന്നാവശ്യപ്പെട്ടുള്ള ഹരജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് ദീപാങ്കർ ദത്ത, ജസ്റ്റിസ് ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചിന്റെ നിരീക്ഷണം.
മുമ്പ് കൊലപാതകക്കേസുകളിലെ ശിക്ഷാവിധികൾ ‘ഏറ്റവും അപൂർവമായ കേസുകൾ’ എന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നുവെന്നും എന്നാൽ കാലം മാറിയെന്നും ജസ്റ്റിസ് ദത്ത ചൂണ്ടിക്കാട്ടി. മകളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയയാളുടെ വധശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി കുറച്ച സംഭവം ജസ്റ്റിസ് ദത്ത ഓർമിപ്പിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

