Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightനിയമസംവിധാനം...

നിയമസംവിധാനം സമ്പന്നർക്ക്​ അനുകൂലം -ജസ്​റ്റിസ്​ ദീപക്​ ഗുപ്​ത

text_fields
bookmark_border
നിയമസംവിധാനം സമ്പന്നർക്ക്​ അനുകൂലം -ജസ്​റ്റിസ്​ ദീപക്​ ഗുപ്​ത
cancel
camera_alt??????????? ?????? ??????

ന്യൂഡൽഹി: ഇന്ത്യയിലെ നിയമവും നീതിന്യായവ്യവസ്​ഥയും സമൂഹത്തിലെ സമ്പന്നർക്കും പ്രബലർക്കും അനുകൂലമായാണ്​ പ്രവർത്തിക്കുന്നതെന്ന്​ സുപ്രീംകോടതി ജസ്​റ്റിസ്​ ദീപക്​ ഗുപ്​ത. പാവപ്പെട്ടവർക്ക്​ നീതി ​ലഭിക്കുന്നത്​ വൈകുകയാണെന്നും യാത്രയയപ്പ്​ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. 

കോവിഡ്​ മഹാമാരിയിൽ ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്​ പാവപ്പെട്ടവരാണ്​. പാവപ്പെട്ടവർക്കും അന്തസ്സോടെ ജീവിക്കാൻ അവകാശമുണ്ട്​. അവരുടെ അവകാശങ്ങൾ സംരക്ഷിക്കാൻ കോടതികൾ തയാറാകണം. പാവപ്പെട്ടവർക്കുള്ള കോടതിനടപടികൾ മന്ദഗതിയിലാണ്​ നടക്കുന്നത്​. 

ഭരണഘടനയാണ്​ നമ്മുടെ ബൈബിളും ഖുർആനും ഗീതയും. നിയമസംവിധാനത്തി​​െൻറ ധർമവും സമഗ്രതയും ഒരുസാഹചര്യത്തിലും തകർക്കപ്പെടരുതെന്നും അദ്ദേഹം ഓർമിപ്പിച്ചു. 

ബുധനാഴ്​ചയാണ്​ ദീപക്​ ഗുപ്​ത സുപ്രീംകോടതിയിൽനിന്ന്​ വിരമിച്ചത്​. ലോക്​ഡൗണിനെ തുടർന്ന്​ വിഡിയോ കോൺഫറൻസ്​ വഴിയാണ്​ യാത്രയയപ്പ്​ ചടങ്ങുകൾ നടത്തിയത്​. കോടതിയുടെ ചരിത്രത്തിലാദ്യമായാണ്​ ഇത്തരമൊരു വെർച്വൽ യാത്രയയപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:justiceDeepak GuptaIndia Newssupreme court
News Summary - Legal System Helps The Rich, Says Justice Deepak Gupta
Next Story