Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightസേനയെ അപമാനിച്ചതിന്​...

സേനയെ അപമാനിച്ചതിന്​ ചാനൽ അവതാരകക്കെതിരെ മലപ്പുറം എസ്​.പിക്ക്​ പരാതി

text_fields
bookmark_border
സേനയെ അപമാനിച്ചതിന്​ ചാനൽ അവതാരകക്കെതിരെ മലപ്പുറം എസ്​.പിക്ക്​ പരാതി
cancel

മലപ്പുറം: ഇന്ത്യൻ സേനയെ അപമാനിച്ചതിന്​ ആജ്​തക്​ ചാനലിലെ അവതാരക ശ്വേത സിങ്ങിനെതിരെ മലപ്പുറം എസ്​.പിക്ക്​ പരാതി. കോൺഗ്രസ്​ നേതാവ്​ കെ.പി നൗഷാദലിയാണ്​ പരാതി നൽകിയിത്​. ചൈനീസ്​ കടന്നുകയറ്റം സൈന്യത്തി​​​​െൻറ വീഴ്​ചയാണെന്ന ശ്വേതയുടെ പരാമർശം സൈന്യത്തെ അപമാനിക്കുന്നതാണെന്ന്​ പരാതിയിൽ ചൂണ്ടികാട്ടി. 

രാജ്യത്തി​​​​െൻറ വിവിധ ഭാഗങ്ങളിൽ ​േശ്വത സിങ്ങി​​​​െൻറ പരാമർശത്തിനെതിരെ പരാതി ഉയർന്നിട്ടുണ്ട്​. സംഭവത്തിൽ കേന്ദ്രത്തിന്​ വീഴ്​ച സംഭവിച്ചിട്ടില്ലെന്നും സൈന്യത്തി​​​​െൻറ വീഴ്​ചയാണ്​ ഉണ്ടായതെന്നുമായിരുന്നു ശ്വേത സിങ്ങി​​​​െൻറ പരാമർശം. ​ചൊവ്വാഴ്​ചയാണ്​ അവർ വിവാദ പരാമർശം നടത്തിയത്. ചൈനീസ്​ സൈന്യം അതിർത്തി ലംഘിക്കു​േമ്പാൾ ഇന്ത്യൻ സേന ഉറങ്ങുകയായിരുന്നോ എന്നും അവർ ചോദിച്ചിരുന്നു.

അതിർത്തിയിൽ പ​​ട്രോളിങ്ങ്​ നടത്തേണ്ടത്​ സൈന്യത്തി​​​​െൻറ ചുമതലയാണ്​. അതിലെ വീഴ്​ചക്ക്​ മറുപടി പറയേണ്ടത്​ സൈന്യമാണെന്നും ​കേന്ദ്ര സർക്കാറല്ലെന്നും ശ്വേത പറഞ്ഞതിനെതിരെ വലിയ വിമർശനമാണ്​ ഉയരുന്നത്​. 

LATEST VIDEO

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian armymalayalam newsindia china border clashMalappuram News
News Summary - Legal notice served to Aaj Tak anchor Shweta Singh for blaming Indian Army
Next Story