ചീഫ് ജസ്റ്റിസിനെ അപകീർത്തിപ്പെടുത്തുന്ന പരാമർശം: സണ്ണി ജോസഫിന് വക്കീൽ നോട്ടീസ്
text_fieldsന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ എക്സിൽ അപകീർത്തികരമായ പരാമർശം നടത്തിയെന്നാരോപിച്ച് കെ.പി.സി.സി അധ്യക്ഷൻ സണ്ണി ജോസഫിന് വക്കീൽ നോട്ടീസ്. സുപ്രീം കോടതി ബാർ അസോസിയേഷൻ ജോയിന്റ് സെക്രട്ടറിയാണ് നോട്ടീസ് അയച്ചത്.
കോൺഗ്രസ് കേരള ഘടകത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ഏഴു ദിവസത്തിനകം മറുപടി ലഭ്യമാക്കണമെന്നാണ് നിർദേശം. വിവാദമായതോടെ പോസ്റ്റ് പിൻവലിച്ചിരുന്നു. പോസ്റ്റുമായി തങ്ങൾക്ക് ബന്ധമില്ലെന്ന് എ.ഐ.സി.സിയും കെ.പി.സി.സിയും വ്യക്തമാക്കിയിരുന്നു. എങ്കിൽ ആരാണ് ഈ പോസ്റ്റ് തയ്യാറാക്കിയത്, ആരാണ് പോസ്റ്റ് പങ്കുവെച്ചത് തുടങ്ങിയ കാര്യങ്ങൾ സണ്ണി ജോസഫ് വ്യക്തമാക്കണമെന്ന് നോട്ടീസിൽ ആവശ്യപ്പെടുന്നു. പരസ്യമായ ഖേദപ്രകടനം എന്തുകൊണ്ട് ഉണ്ടായില്ലെന്നും നോട്ടീസിൽ ചോദിക്കുന്നുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

