ത്രിപുര: ചാരിലാം മണ്ഡലത്തിൽ സി.പി.എം മൽസരിക്കില്ല
text_fieldsഅഗർതല: ത്രിപുര നിയമസഭ തെരെഞ്ഞടുപ്പിൽ അട്ടിമറി വിജയം നേടിയ ബി.ജെ.പി അഴിച്ചുവിടുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ചാരിലാം മണ്ഡലത്തിലെ തെരഞ്ഞെടുപ്പിൽനിന്ന് സി.പി.എം പിന്മാറി. സി.പി.എം സ്ഥാനാർഥി രാമേന്ദ്ര നാരായൻ ദേബമ്മയുടെ നിര്യാണെത്ത തുടർന്ന് മാറ്റിവെച്ച തെരഞ്ഞെടുപ്പ് ഇൗ മാസം 12നാണ്.
പട്ടിക വർഗ സീറ്റിൽ പലാഷ് ദേബമ്മയെ സി.പി.എം സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. അർജുൻ ദേബമ്മയാണ് കോൺഗ്രസ് സ്ഥാനാർഥി. ഉപമുഖ്യമന്ത്രിയായി കഴിഞ്ഞ ദിവസം അധികാരേമറ്റ ജിഷ്ണു ദേബർമൻ ആണ് ബി.ജെ.പി സ്ഥാനർഥി.
ബി.ജെ.പിയും പ്രാദേശിക പാർട്ടിയായ െഎ. പി.എഫ്.ടിയും മണ്ഡലത്തിൽ ആക്രമണം നടത്തുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി ബിജൻ ധർ പറഞ്ഞു. സി.പി.എം സ്ഥാനാർഥി മണ്ഡലം വിട്ട് പുറത്താണ് കഴിയുന്നത്. തെരെഞ്ഞടുപ്പ് നീട്ടിവെക്കണമെന്ന് സി.പി.എം തെരെഞ്ഞടുപ്പ് കമീഷനോട് ആവശ്യപ്പെട്ടിരുന്നെങ്കിലും പരിഗണിക്കപ്പെട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.
