ഇടതുപാർട്ടികൾ 17ന് ഫലസ്തീൻ ഐക്യദാർഢ്യ ദിനം ആചരിക്കും
text_fieldsഇടതുപാർട്ടികൾ 17ന് ഫലസ്തീൻ ഐക്യദാർഢ്യ ദിനം ആചരിക്കുംന്യൂഡൽഹി: ഇടതുപാർട്ടികളുടെ സംയുക്തത്തിൽ ജൂൺ 17 ന് രാജ്യമെമ്പാടും ഫലസ്തീൻ ഐക്യദാർഢ്യ ദിനമായി ആചരിക്കും. 17 ന് രാവിലെ 11 മണിക്ക് ഡൽഹി ജന്തർ മന്തറിൽ പലസ്തീൻ ഐക്യദാർഢ്യ പ്രകടനം നടത്തുമെന്നും ഇടതുപക്ഷ പാർട്ടികൾ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.
ഇസ്രായേൽ സർക്കാർ നടത്തിയ വംശഹത്യയെയും യുദ്ധക്കുറ്റങ്ങളെയും എതിർക്കുക, ഫലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുക, ഫലസ്തീന് പിന്തുണ നൽകുന്ന നിലപാട് കേന്ദ്ര സർക്കാർ സ്വീകരിക്കുക, ഇസ്രായേലുമായുള്ള എല്ലാ സൈനിക- സുരക്ഷാ സഹകരണവും ഉടൻ അവസാനിപ്പിക്കുക എന്നിവയാണ് ആവശ്യങ്ങൾ.
വംശഹത്യ, വർണവിവേചനം, അധിനിവേശം എന്നിവക്കെതിരെ ഇന്ത്യൻ ജനതയുടെ ശബ്ദം ഉയരണമെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബി, സി.പി.ഐ ജനറൽ സെക്രട്ടറി ഡി. രാജ, സി.പി.ഐ എം.എൽ ജനറൽ സെക്രട്ടറി ദീപാങ്കർ ഭട്ടാചാര്യ, ആർ.എസ്.പി ജനറൽ സെക്രട്ടറി മനോജ് ഭട്ടാചാര്യ, ഫോർവോർഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി. ദേവരാജൻ എന്നിവർ സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.