Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗ്യാനേഷ് കുമാറിന്റെ രാജി: പിണറായി അടക്കം സി.പി.എം നേതാക്കൾ ഡൽഹി പൊലീസ് കസ്റ്റഡിയിൽ

text_fields
bookmark_border
ഗ്യാനേഷ് കുമാറിന്റെ രാജി: പിണറായി അടക്കം സി.പി.എം നേതാക്കൾ ഡൽഹി പൊലീസ് കസ്റ്റഡിയിൽ
cancel

ന്യൂഡൽഹി: ജന്തർമന്തർ പ്രക്ഷോഭത്തിന് എത്തിച്ചേർന്ന സംസ്ഥാന പ്രതിപക്ഷ നേതാവ് പിണറായി വിജയനടക്കം സി.പി.എം നേതാക്കളെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. എ.കെ.ജി ഭവനിൽ വൻപൊലീസ് സംഘത്തെയും കേന്ദ്രസേനയെയും ഉൾപ്പെടെ വിന്യസിച്ചിട്ടുണ്ട്. എം.എ. ബേബി, എം.വി ഗോവിന്ദൻ, പി.കെ. ശ്രീമതി. കെ.കെ ശൈലജ എന്നിവരെയാണ് ആദ്യം ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗ്യാനേഷ് കുമാർ രാജിവെക്കണമെന്നും വോട്ടർപ്പട്ടികയിലെ ക്രമക്കേടുകൾ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് സി.ജെ.പിയുടെ പ്രതിഷേധം.

പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയ യൂട്യൂബറും ഇൻഫ്‌ളുവൻസറുമായ ധ്രുവ് റാഠിയെ ഗുരുഗ്രാമിലെ വസതിയിൽനിന്ന് ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ 7.45നാണ് സെക്ടർ 56-ലെ അദ്ദേഹത്തിന്റെ വസതിയിൽവെച്ചായിരുന്നു സംഭവം.

രാവിലെ ധ്രുവ് റാത്തിയുടെ അമ്മ വാതിൽ തുറന്നതോടെ പൊലീസ് അകത്തുകയറി ധ്രുവ് റാത്തിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അർധരാത്രിയിൽ അൻപതോളം വരുന്ന പൊലീസ് സംഘം അദ്ദേഹത്തിന്റെ വീടിനുമുന്നിൽ നിലയുറപ്പിച്ചിരുന്നു. സമരത്തിന് അനുമതി നിഷേധിച്ച് കേന്ദ്ര ഭരണകൂടവും ഡൽഹി പൊലീസും നഗരത്തെ പൂർണമായി സുരക്ഷാ വലയത്തിലാക്കിയിരിക്കുകയാണ്. തലസ്ഥാനനഗരിയെ 20 മേഖലകളായി തിരിക്കുകയും പ്രതിഷേധക്കാരെ തടവിലിടാനായി ഡൽഹിയിലെ സ്റ്റേഡിയങ്ങളെല്ലാം താത്കാലിക ഡിറ്റൻഷൻ സെന്ററുകളാക്കി മാറ്റുകയും ചെയ്തിട്ടുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Left leaders in Delhi Police custody
Next Story