ചെന്നൈ: ജമ്മു കശ്മീരില്‍ എട്ടു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തില്‍ പ്രതിഷേധവുമായി സംവിധായികയും എഴുത്തുകാരിയുമായ ലീന മണിമേഖലൈ. കേസിലെ പ്രതികളായ പൊലീസുകാരെ പിന്തുണക്കാന്‍ ഇന്ത്യന്‍ പതാകയെ കൂട്ടുപിടിച്ചവരുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പണം. ഒരു പിഞ്ചുകുഞ്ഞിനെ അതിക്രൂരമായി ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം വര്‍ഗീയവത്കരിക്കുകയും രാഷ്ട്രീയവത്കരിക്കുകയും ചെയ്യുന്നവരെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ നാണക്കേട് തോന്നുന്നുവെന്നും ലീന മണിമേഖലൈ ഫേസ്ബുക്കിൽ കുറിച്ചു.
സ്ത്രീകളെ സംരക്ഷിക്കാനാകാത്ത ഇന്ത്യന്‍ പതാകക്ക് പകരം എല്ലായിടത്തും അതിക്രൂരമായ ലൈംഗികാതിക്രമത്തെ തുടര്‍ന്ന് കൊലചെയ്യപ്പെട്ട ആസിഫയുടെ രക്തമൂറിയ വയലറ്റ് നിറത്തിലുള്ള ഉടുപ്പ് ഉയര്‍ത്തണമെന്നും അവർ കൂട്ടിച്ചേർത്തു.