Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയിൽ കോവിഡ്​...

ഇന്ത്യയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​ 70ഓളം ഡോക്​ടർമാർ

text_fields
bookmark_border
ഇന്ത്യയിൽ കോവിഡ്​ ബാധിച്ച്​ മരിച്ചത്​ 70ഓളം ഡോക്​ടർമാർ
cancel

ന്യൂഡൽഹി: രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ ഇതുവരെ  മരിച്ചത്​ 70ഓളം ഡോക്​ടർമാർ. ജനുവരി 30 മുതൽ ഇന്നുവരെ നിരവധി ആരോഗ്യപ്രവർത്തകർക്ക്​ കോവിഡ്​ സ്​ഥിരീകരിക്കുകയും ചെയ്​തു. ആരോഗ്യ പ്രവർത്തകർക്ക്​ കൂടുതലായി രോഗബാധ സാധ്യത കാണുന്ന സാഹചര്യത്തിൽ സർക്കാർ ഉടൻതന്നെ അണുബാധ നിയന്ത്രണ ഓഡിറ്റ്​ പുറത്തിറക്കണമെന്ന്​ ആരോഗ്യ വിദഗ്​ധർ അറിയിച്ചു. 

കോവിഡിനോട്​ നേരിട്ട്​ പോരാടുന്നവരാണ്​​ ആരോഗ്യ പ്രവർത്തകർ. രോഗം ബാധിക്കാനുള്ള സാധ്യതയും കൂടുതലാണ്​. മതിയായ സുരക്ഷ സംവിധാനങ്ങളുടെ അഭാവവും രോഗപ്രതിരോധ ശേഷി ഇല്ലായ്​മയുമാണ്​ ആരോഗ്യപ്രവർത്തകർക്ക്​ തിരിച്ചടിയാകുന്നത്​. 

‘യാദൃശ്ചികമായല്ല 2020 ലെ ലോകാരോഗ്യ ദിനത്തി​​െൻറ ചിന്താവിഷയമായി ‘നഴ്​സുമാരെയും പ്രസവ ശുശ്രൂഷകരെയും പിന്തുണക്കുക’എന്ന വാചകം തിര​ഞ്ഞെടുത്തത്​. കോവിഡ്​ മഹാമാര​ിയെ തുടർന്ന്​ ഡോക്​ടർമാരും മറ്റു ആരോഗ്യ പ്രവർത്തകരും കടുത്ത വെല്ലുവിളിയാണ്​ നേരിടുന്നത്​. ഡൽഹിയിൽ മാത്രം ഏകദേശം 2,000 ത്തിൽ അധികം ആരോഗ്യ പ്രവർത്തകർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. മേയ്​ 23 വരെയുള്ള ഐ.സി.എം.ആറി​​െൻറ കണക്കുപ്രകാരം 1,073 ആരോഗ്യ പ്രവർത്തകർക്കാണ്​ രാജ്യത്ത്​ രോഗം ബാധിച്ചത്​.  ഈ സാഹചര്യത്തിൽ ആരോഗ്യപ്രവർത്തകർക്കിടയിൽ നിലനിൽക്കുന്ന രോഗബാധ സാധ്യതയും വെല്ലുവിളിയും കണക്കിലെടുത്ത്​  ആരോഗ്യ പ്രവർത്തകർക്കായി അണുബാധ നിയന്ത്രണ ഓഡിറ്റ്​ സർക്കാർ തയാറാക്കണം.’ -ജെ.എൻ.യു പൊതുജനാരോഗ്യ വിഭാഗത്തിലെ രജീബ്​ ദാസ്​ഗുപ്​ത പറയുന്നു. 


ആഗോളതലത്തിൽ രോഗം ബാധിച്ചവരിൽ ഒരു ശതമാനം ആരോഗ്യ പ്രവർത്തകരാണ്​. ഞായറാഴ്​ച കോവിഡ്​ ബാധിച്ച്​ ഒരു ഡോക്​ടർ നോയിഡയിലെ ആശുപത്രിയിൽ മരിച്ചിരുന്നു. ജൂൺ എട്ടിന്​ രോഗം സ്​ഥിരീകരിച്ച ഡോ. സയീദ്​ അഹമദ്​ അലിയാണ്​ മരിച്ചത്​. കഴിഞ്ഞ ഡൽഹിയിലെ എൽ.എൻ.ജെ.പി ആശശുപത്രിയിലെ മുതിർന്ന ഡോക്​ടർ അസീം ഗുപ്​തയും കോവിഡ്​ ബാധിച്ച്​ മരിച്ചു. രാജ്യത്ത്​ കോവിഡ്​ ബാധിച്ച്​ 70 ൽ കൂടുതൽ ഡോക്​ടർമാർ മരിച്ചിട്ടുണ്ടാ​കാമെന്ന്​ ഡൽഹി മെഡിക്കൽ കൗൺസിൽ പറയുന്നു. 

ഡോക്​ടർമാർ നേരിടുന്ന പ്രധാന വെല്ലുവിളി മതിയായ സുരക്ഷ ഉപകരണങ്ങളുടെ അഭാവമാണ്​. ഡൽഹി എയിംസിൽ അടക്കം സുരക്ഷ ഉപകരണങ്ങളുടെ അഭാവം മൂലം നിരവധിപേർക്ക്​ രോഗം സ്​ഥിരീകരിച്ചു. ഈ ഡോക്​ടർ ദിനത്തിൽ കോവിഡിനെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്ക്​ ആവശ്യമായ സുരക്ഷ ഉപകരണങ്ങൾ നൽകണമെന്ന്​ അഭ്യർഥിക്കുന്നതായി ഡൽഹിയിലെ ഡോക്​ടർമാർ പറയുന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:doctorindia newscovid 19
News Summary - At least 70 Indian doctors have died so far while on Covid duty -India news
Next Story