Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightമുംബൈയിൽ 20...

മുംബൈയിൽ 20 നാവികസേനാംഗങ്ങൾക്ക്​ കോവിഡ്​

text_fields
bookmark_border
മുംബൈയിൽ 20 നാവികസേനാംഗങ്ങൾക്ക്​ കോവിഡ്​
cancel

മുംബൈ: ഏറ്റവും കൂടുതൽ കോവിഡ്​ കേസുകൾ റിപ്പോർട്ട്​ ചെയ്​ത നഗരമായ മുംബൈയിൽ ഇന്ത്യൻ നാവികസേനയിലെ 20 ഓളം ഉദ്യോ ഗസ്ഥർക്ക്​​ വൈറസ് ബാധ സ്ഥിരീകരിച്ചു​. കോവിഡ്​ പോസിറ്റീവായ നാവികരെ മുംബൈയിലെ കൊളാബയിലുള്ള നാവികസേനാ ആശുപ ത്രിയായ അശ്വിനിയിൽ പ്രവേശിപ്പിച്ചു. ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്താനുള്ള ​ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്​.

വെസ്റ്റേൺ നേവൽ കമാൻഡിൻെറ നാവിക പ്രവർത്തനങ്ങൾക്ക് ലോജിസ്റ്റിക്കൽ, അഡ്മിനിസ്ട്രേറ്റീവ് പിന്തുണ നൽകുന്ന തീരത്തെ അടിസ്ഥാനമാക്കിയുള്ള സേനാവിഭാഗത്തിലെ അംഗങ്ങൾക്കാണ്​ കോവിഡ്​ ബാധിച്ചിരിക്കുന്നത്​. ഇവർ മുംബൈ തീരത്തുള്ള ഐ‌.എൻ‌.എസ് ആൻഗ്രേയിലാണ്​ താമസിച്ചിരുന്നത്​.

നേരത്തെ കരസേനയി​െല രണ്ടു ഡോക്​ടർമാർക്കും ഒരു നഴ്​സിങ്​ അസിസ്റ്റൻറിനും ഉൾപ്പെ​െട എട്ടു പേർക്ക്​ കോവിഡ്​ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ആദ്യമായാണ്​ നാവികസേനാംഗങ്ങൾക്ക്​ ​ൈവറസ്​ ബാധ കണ്ടെത്തുന്നത്​.

നാവികസേന പോരാട്ടങ്ങൾക്ക്​ സർവ്വസജ്ജമാണെന്നും അതിനാൽ യുദ്ധക്കപ്പലുകൾ, അന്തർവാഹിനികൾ തുടങ്ങിയവ വൈറസ്​ മുക്തമാണെന്ന്​ ഉറപ്പാക്കേണ്ടത് അത്യാവശ്യമാണെന്നും നാവികസേനാ മേധാവി അഡ്മിറൽ കരംബീർ സിങ്​ ​പറഞ്ഞിരുന്നു. തീരത്ത്​ നങ്കൂരമിട്ട നാവികസേനയുടെ കപ്പലുകളെല്ലാം അണുവിമുക്തമാക്കുന്ന നടപടിയും തുടങ്ങിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian navyMumbai Newssailorsindia newsCoronavirus#Covid19
News Summary - At least 20 Indian Navy personnel test positive for Covid-19 - India news
Next Story