Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകാൺപൂർ ട്രെയിനപകടം:...

കാൺപൂർ ട്രെയിനപകടം: മരണം 120 ആയി; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

text_fields
bookmark_border
കാൺപൂർ ട്രെയിനപകടം: മരണം 120 ആയി; ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു
cancel

ലഖ്നോ: രാജ്യത്തെ നടുക്കി വീണ്ടും ട്രെയിന്‍ ദുരന്തം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍നിന്ന് 60 കിലോമീറ്റര്‍ അകലെ  പുഖ്രായനില്‍ ഇന്ദോര്‍-പട്ന എക്സ്പ്രസ് പാളംതെറ്റി 120 പേര്‍ മരിച്ചു. ഇരുനൂറിലധികം പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നോടെയാണ് സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമുണ്ടായത്. പാളത്തിലെ വിള്ളലാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
യാത്രക്കാര്‍ ഗാഢനിദ്രയിലായിരുന്ന സമയത്താണ് അപകടമുണ്ടായത്. ട്രെയിനിന്‍െറ 14 കോച്ചുകള്‍ കൂട്ടിയിടിച്ച് മറിയുകയായിരുന്നു. എസ് ഒന്ന് മുതല്‍ എസ് നാലുവരെയുള്ള നാല് സ്ളീപ്പര്‍ കോച്ചുകള്‍ പൂര്‍ണമായി തകര്‍ന്നു. എസ് ഒന്ന്, എസ് രണ്ട് ബോഗികള്‍ പരസ്പരം ഇടിച്ചുകയറിയ നിലയിലാണ്. ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചതും ഈ ബോഗികളിലാണ്. വൈകുന്നേരത്തോടെ 103 മൃതദേഹങ്ങള്‍ കണ്ടെടുത്തു. മരിച്ചവരില്‍ 43 പേരെ തിരിച്ചറിഞ്ഞു. ഇവരില്‍ 20 പേര്‍ യു.പി സ്വദേശികളും 15 പേര്‍ മധ്യപ്രദേശില്‍നിന്നുള്ളവരും ആറു പേര്‍ ബിഹാറുകാരുമാണ്. ഒരാള്‍ മഹാരാഷ്ട്ര സ്വദേശിയും മറ്റൊരാള്‍ ഗുജറാത്ത് സ്വദേശിയുമാണ്. തിരിച്ചറിഞ്ഞവരില്‍ 27 പേരുടെ പോസ്റ്റ്മോര്‍ട്ടം നടത്തി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി.
പരിക്കേറ്റവരില്‍ 76 പേരുടെ നില ഗുരുതരമാണ്. 150 പേര്‍ക്ക് നിസ്സാരമായ പരിക്കാണുള്ളതെന്നും കാണ്‍പൂര്‍ റേഞ്ച് ഐ.ജി സകി അഹ്മദ് പറഞ്ഞു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ദുരന്ത വിവരമറിഞ്ഞപ്പോള്‍ തന്നെ ആശുപത്രികള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിരുന്നു. മുപ്പതോളം ആംബുലന്‍സുകളും രക്ഷാപ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു. തകര്‍ന്ന ബോഗികള്‍ വെട്ടിപ്പൊളിച്ചാണ് കുടുങ്ങിക്കിടന്നവരെ പുറത്തെടുത്തത്. സൈനിക ഡോക്ടര്‍മാരും റെയില്‍വേ ഉദ്യോഗസ്ഥരും ദേശീയ ദുരന്തനിവാരണ സേനാംഗങ്ങളും പൊലീസും രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമായി. അപകടത്തത്തെുടര്‍ന്ന് 13 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു.
പാളത്തിലെ വിള്ളലാണ് അപകടത്തിന് കാരണമെന്ന് കരുതുന്നതായി സംഭവ സ്ഥലത്തത്തെിയ റെയില്‍വേ സഹമന്ത്രി മനോജ് സിന്‍ഹ പറഞ്ഞു. സംഭവത്തെക്കുറിച്ച് എന്‍ജിനീയറിങ് വിഭാഗം അന്വേഷണം നടത്തുമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അപകട കാരണം കണ്ടത്തെുന്നതിന് കാണ്‍പൂര്‍-ഝാന്‍സി പാത പൂര്‍ണമായി റെയില്‍വേ അധികൃതര്‍ വിഡിയോയില്‍ പകര്‍ത്തി. റെയില്‍വേ സുരക്ഷ കമീഷണര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജര്‍ അരുണ്‍ സക്സേന പറഞ്ഞു. പാളം തെറ്റിയ ട്രെയിനിന്‍െറ ചക്രങ്ങളില്‍നിന്ന് അസാധാരണ ശബ്ദം കേട്ടതായി യാത്രക്കാരനായ പ്രശാന്ത് ശര്‍മ പറഞ്ഞു. അപകടത്തില്‍പെട്ട എസ് രണ്ട് കോച്ചിലുണ്ടായിരുന്ന റെയില്‍വേ യൂനിഫോം ധരിച്ചയാളെ ഇക്കാര്യം അറിയിച്ചെങ്കിലും അദ്ദേഹം അത് ഗൗരവത്തിലെടുത്തില്ളെന്നും പ്രശാന്ത് ശര്‍മ പറഞ്ഞു.
രാഷ്ട്രപതി പ്രണബ് മുഖര്‍ജി, പ്രധാനമന്ത്രി നരേന്ദ്ര മോദി, റെയില്‍വേ മന്ത്രി സുരേഷ് പ്രഭു, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് എന്നിവര്‍ ദുരന്തത്തില്‍ അനുശോചനം രേഖപ്പെടുത്തി.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് യു.പി മുഖ്യമന്ത്രി അഞ്ചുലക്ഷം രൂപ വീതവും പ്രധാനമന്ത്രി രണ്ടുലക്ഷം രൂപ വീതവും ആശ്വാസധനം പ്രഖ്യാപിച്ചു. കേന്ദ്രത്തിന്‍െറ സഹായധനം റെയില്‍വേ മന്ത്രാലയം 3.5 ലക്ഷം രൂപയായി ഉയര്‍ത്തി. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപ വീതവും നിസ്സാരമായി പരിക്കേറ്റവര്‍ക്ക് 25,000 രൂപ വീതവും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സഹായധനം പ്രഖ്യാപിച്ചു.
പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ച മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും സഹായം പ്രഖ്യാപിച്ചു.

ഹെൽപ്പ് ലൈൻ നമ്പർ: ജാൻവി-05101072, ഒറൈ-051621072, കാൺപുർ-05121072, പൊക്രയാൻ-05113-270239
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:train derailsPatna Indore Express
News Summary - At least 100 dead after Patna-Indore Express derails near Kanpur in Uttar Pradesh
Next Story