വിജയത്തിൽ നിന്നും തോൽവിയിൽ നിന്നും പാഠങ്ങൾ പഠിക്കണം; ബി.ജെ.പി പ്രവർത്തകർക്കുള്ള സന്ദേശവുമായി മോദി
text_fieldsന്യൂഡൽഹി: വിജയത്തിൽ നിന്നും തോൽവിയിൽ നിന്നും പാഠങ്ങൾ പഠിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യു.പിയിൽ നിർണായകമായ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാർട്ടി പ്രവർത്തകർക്കുള്ള സന്ദേശം. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന ജനറൽ സെക്രട്ടറിമാരുടെ യോഗത്തിലാണ് അദ്ദേഹത്തിെൻറ പരാമർശം.
ഏപ്രിലിൽ അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് തിരിച്ചടിയേറ്റിരുന്നു. അസമിലും പുതുച്ചേരിയിലും അവർക്ക് ഭരണത്തിലെത്താൻ സാധിച്ചുവെങ്കിലും. കാടിളക്കി പ്രചാരണം നടത്തിയ പശ്ചിമബംഗാളിൽ പാർട്ടിക്ക് അടിപതറി. തമിഴ്നാട്ടിലും കേരളത്തിലും നിലംതൊടാതൊയിരുന്നു പരാജയം.
അടുത്ത വർഷം നിർണായകമായ തെരഞ്ഞെടുപ്പിനെയാണ് ബി.ജെ.പി നേരിടുന്നത്. ഉത്തർപ്രദേശിൽ അധികാരത്തിൽ തുടരാൻ സാധിച്ചില്ലെങ്കിൽ അത് പാർട്ടിക്ക് കനത്ത തിരിച്ചടിയാകും. കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ ജനങ്ങൾക്കിടയിൽ നിലനിൽക്കുന്ന വികാരമാണ് ബി.ജെ.പിക്ക് തിരിച്ചടിയാവുന്നത്. യു.പി മന്ത്രിസഭയിൽ അഴിച്ചുപണി നടത്തി മോശം പ്രതിഛായ മാറ്റാനുള്ള ശ്രമത്തിലാണ് പാർട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

